Powered By Blogger

Tuesday, February 9, 2010

ബോഡി ഗാർഡ് [2009 ] എലിസബെത്ത് രാജു & രഞ്ചിത്ത്



“അരികത്തായാരോ പാടുന്നുണ്ടോ....

ചിത്രം: ബോഡി ഗാർഡ് [2009 ] സിദ്ദിക്ക്
രചന: അനിൽ പനച്ചൂരാൻ
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: എലിസബത്ത് രാജു & രഞ്ജിത്ത്



അരികത്തായാരോ പാടുന്നുണ്ടോ
അത് എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ

ആ..ആ....ആ‍.....
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ...ആ...ആ.ആ....
(അകമാകെ പൂക്കുന്ന...)


ഇളമാരിത്തുള്ളിയേറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടവേ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിഴലിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
(അരികത്തായാരോ...)



ഒരു തോണിപ്പാട്ടുണർന്നുവോ
അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താളത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
(അരികത്തായാരോ...)



ഇവിടെ



വിഡിയോ

ഇനിയും: >>>>>>>>>>>>> **************



നയൻ താര


രചന: കൈതപ്രം
പടിയതു: കാർത്തിക്ക് & എലിസബെത്ത് രാജു “ പേരില്ലാ രാജ്യത്തെ രാജകുമാരാ




പുലർ മഞ്ഞു മഞ്ജിമയിലൂടെ
മലർ മഞ്ചലേറി വാ
പൂത്തുലഞ്ഞൊരു കന്നി വസന്തം തേടുവതെന്താണു
അഴകിന്റെ വെണ്ണിലാ കായൽ
തിര നീന്തി വന്നതെന്താണോ
എൻ തേൻ കിനാ കടവിലടുക്കുവതാരാണ്

പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
അരോ‍ാരും കാണാതെൻ അരികിൽ വരുമോ

അരികിൽ ഞാൻ വന്നാൽ എന്തു തരും നീ
മാരിവില്ലൂകളാലെ മണിമാളിക പണിയും ഞാൻ
വാർ നേഘ മലയിൽ കൂടെ നിന്നെ കൊണ്ടു പോകും.. [ പേരില്ലാ രാജ്യത്തെ...

ആ ക്യ്ഹിരി കേട്ടാൽ മുളം തണ്ടുണരും പോലെ
ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ
നീ പുണരുംപ്പൊൾ മനസ്സിൽ മഴ പൊഴിയും
നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും
നിൻ നിറമുള്ള കിനാമഴയിൽ
ആതിര രാവു മയങ്ങുമ്പോൾ
നിന്റെ മൌനമിന്നെഴുതുകയ്ല്ലെ
മൻസ്സമ്മതം.. [ പേരില്ലാ രാജ്യത്തെ....

ഇവിടെ


വിഡിയോ

No comments: