Thursday, February 4, 2010
ഈ പട്ടണത്തിൽ ഭൂതം [2009] വിനീത് & ശ്വേത
“ആരോ നിലാവായ് തലോടി...
ചിത്രം: ഈ പട്ടണത്തിൽ ഭൂതം [2009] ജോണി ആന്റണി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഷാൻ റെഹ് മാൻ
പാടിയതു:: വിനീത് ശ്രീനിവാസൻ & ശ്വേത
ആരോ നിലാവായ് തലോടി ആകാശഗന്ധർവനോ
ആരോ കിനാവിൽ തുളുമ്പി ആരോമൽ പൂന്തിങ്കളോ
മഴ തൂവലിൽ ഞാൻ വന്നുവല്ലോ
മിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ
മൊഴിത്തുമ്പികൾ രാപറന്നല്ലോ വേലിപ്പൂവേ (ആരോ..)
എന്തിനു പകലന്തിയിലിടനാഴിക്കിടയിൽ
മുന്തിരി വിരലഞ്ജന മണിമുടിയിൽ തൊട്ടു
അറിയുമോ അരികിൽ നിൻ നിഴലു പോൽ നില്പൂ ഞാൻ
എന്തിനു കുളിരമ്പിളിയുടെ കുമ്പിൾ നിറയെ
കുങ്കുമനിറ സന്ധ്യകളുടെ കളഭം തന്നൂ
വെറുതെ നിൻ മനസ്സിലെ കുരുവിയായ് കുറുകവെ
കണ്ണെ നിൻ കണ്ണിലെ മൈനകൾ ചിറകടിക്കും ചിറകടിക്കും
പിച്ചള വള മുത്തുകളുടെ ചെപ്പിൽ തൊട്ടു
പിച്ചകമണി മൊട്ടുകളുടെ നൃത്തം കണ്ടു
പറയുമോ വെറുതേ നീ പ്രിയമെഴും പേരു നീ
ചെമ്പകനിറമുള്ളൊരു ചെറു ചുന്ദരി മലരേ
നിൻ സ്വരമണി വീണയിലൊരു രാഗം മീട്ടാം
വരിക നീ സൂര്യനായ് ഉരുകി ഞാൻ വെണ്ണയായ്
നിന്നെയൊന്നു കാണുവാൻ മോഹമായ്
കുസൃതി മുത്തേ കുസൃതിമുത്തേ (ആരോ...)
ഇവിടെ
വിഡിയോ
ഇനിയും..>> ++++++++++++++++++++++++++++++++++++++
പാടിയതു: വിജയ് യേശുദാസ്...........”മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ....:
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
പാടാപ്പാട്ടുകൾ പാഴ് മുളം തണ്ടിൽ
പയർമണി ചുണ്ടാൽ മൂളട്ടെ (മാമരങ്ങളേ..)
മഞ്ഞലിഞ്ഞ പകലാവാം ഞാൻ നെഞ്ഞുരുമ്മുമൊരു പൂവാകാം
കൂടെ നിന്നു നിഴലാവാം ഞാൻ നീലവാനിലിനി മുകിലാവാം
പൂവണിഞ്ഞ പുഴയാകാം ഞാൻ കണ്ണേ
തങ്കത്തൂവലിനാൽ തഴുകും അമ്മയാവാം
താമര തേൻ നുകരാം വസന്തം വരവായ് (മാമരങ്ങളേ....)
ഉമ്മ നൽകുമുയിരാവാം ഞാൻ മിന്നി നിന്ന മെഴുതിരിയാവാം
മാരി പെയ്ത കുളിരാവാം ഞാൻ പൊന്നേ
വേനലിനു കുടയാവാം ഞാൻ തീരമാർന്ന തിര നുരയാം
തെന്നലിന്റെ വിരലാവാം ഞാൻ കണ്ണേ
കൊഞ്ചി ചാടിയും പാടിയും നാമൊന്നായ് ചേരും
കാവളം പൈങ്കീളിയായ് വസന്തം വരവായ്
പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
പാടാപാട്ടുകൾ പാഴ് മുളം തണ്ടിൽ
പയർമണി ചുണ്ടാൽ മൂളട്ടെ (മാമരങ്ങളേ...)
വിഡിയോ
ബോണസ്:
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment