
“രാസനിലാവിനു താരുണ്യം...
ചിത്രം: പാഥേയം [1993] ഭരതൻ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സങീതം: ബോംബെ രവി
പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര
ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയിൽ അപ്സര നർത്തന മോഹന
രാഗ തരംഗങ്ങൾ
നിൻ മിഴിയിണയിൽ ഇതു വരെ ഞാൻ
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ നിമിഷങ്ങൾ
ഇന്നെൻ നിനവിനു മാധുര്യം
പകൽകിനാവിനു താളം (രാസ..)
ജീവിതോത്സവമായി എൻ
ശരകൂടങ്ങൾ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങൾ
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെൻ മൊഴിയിൽ നീഹാരം
കരളിൽ സ്വപ്നാരാമം (രാസ...)
ഇവിടെ
വിഡിയോ
2.
പാടിയതു: യേശുദാസ് “ ജ്വാലാമുഖികൾ തഴുകിയിറങ്ങീ“
ജ്വാലാമുഖികൾ തഴുകിയിറങ്ങീ
മാനസഗംഗാ രാഗം
ഇരു ഹൃദയങ്ങളിൽ ഇളകിയിരമ്പീ
കണ്ണീർക്കടലിൻ മൌനം (ജ്വാലാ...)
വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കൽക്കലയുടേ നാളം(2)
നിത്യ തമസ്സിൻ നീല തിരയിൽ (2)
സൂര്യാസ്തമന വിഷാദം (ജ്വാലാ..)
അതിരഥനൂട്ടി വളർത്തിയുണർത്തീ
പുത്ര സ്നേഹ വസന്തം(2)
കർണ്ണനു സ്വന്തം പൈതൃകമായത് (2)
കുണ്ഡലവും കതിരോനും (ജ്വാലാ...)
ഇവിടെ
വിഡിയോ
3.
പാടിയതു:യേശുദാസ് “ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്“
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2)
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം ( ചന്ദ്രകാന്തം...)
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (2)
മഴവിൽ തംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ് (2)
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)
കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ
വാസന്ത നീരാളം നീയണിഞ്ഞു (2)
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനന ശ്രീയായ് തുളുമ്പി വീണു (2)
അംബരം ചുറ്റും വലതു വെയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)
ഇവിടെ
4.
പാടിയതു:യേശുദാസ് “പ്രപഞ്ചം സാക്ഷി സൂര്യ ചന്ദ്രന്മാർ സാക്ഷി
പ്രപഞ്ചം സാക്ഷി സൂര്യ ചന്ദ്രന്മാർ സാക്ഷി
സപ്ത നഗരം സാക്ഷി അശ്രു സാഗരം സാക്ഷി
പറയാം ദു:ഖം നിറഞ്ഞൊഴുകും സീതായനം
പറയാം മുടങ്ങിയ പുത്രകാമേഷ്ടീ സത്യം
ശത്രുവാൽ വലം കണ്ണും മിത്രത്താൽ ഇടം കണ്ണും
ചൂഴ്ന്നു പോയൊരെൻ ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ
ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ....
എങ്ങാനുമൊരു കുഞ്ഞിൻ പാദ നിസ്വനം കേട്ടാൽ
താലോലിച്ചണയ്ക്കുവാൻ നിന്നെ ഞാൻ കാതോർക്കയായ്
കൈ വള കിലുക്കത്തിൽ ഉൾക്കണ്ണൂ നിന്നെ കണ്ടു
ചേറിലെ ചെന്താമര പൂമൊട്ടിൽ നിന്നെ തൊട്ടു
തൂലിക തുമ്പത്തെന്നും നീയാണെൻ ജീവാക്ഷരം
എൻ വീണ വിതുമ്മുമ്പോൾ നിൻ മൌനം ആർദ്ര സ്വരം
ശത്രുവാണച്ഛൻ പക്ഷേ നിന്നെയീ ഹൃദയത്തിൽ
താലോലിച്ചുറക്കാതെ ഉറങ്ങീലൊരു രാവും
ദുഷ്ടനാണച്ഛൻ പക്ഷേ നിൻ മുഖശ്രീയിൽ മുങ്ങീ
മിഴികൾ തുളുമ്പാതെ ഉണർന്നില്ലൊരു നാളും
നിനക്കു നൽകാം കുഞ്ഞേ വിശുദ്ധ ദിഗംബരം
നെറ്റിയിൽ തൊടാം രക്ത സിന്ദൂരം സ്വപ്നം വ്യഥ
നിന്നെയൊന്നോർമ്മിക്കാതെ ഉണ്ടിട്ടില്ലിന്നേ വരെ
അച്ഛന്റെ ശിഷ്ടായുസ്സും നിനക്കായ് വർഷിക്കാം ഞാൻ
നൽകുകെൻ മകളേ നിന്റെ യാതനാ വിഷ പാത്രം
പോവുകെൻ കുഞ്ഞേ എന്നെയിവിടേ ത്യജിക്കുക
പാഥേയം ബലിച്ചോറായ് മണ്ണിതിൽ വർഷിക്കുക
ദണ്ഡകാക്ഷിയാം കണ്ണീർക്കടലിൽ കുളിക്കുക
പാപിയാണച്ഛൻ പക്ഷേ പിൻ വിളി വിളിക്കില്ല
കാണുവാൻ വയ്യെൻ മുത്തേ നിന്റെയീ ദു:ഖ ജ്വാല
നിന്റെയീ ദു:ഖ ജ്വാല.....
ഇവിടെ
No comments:
Post a Comment