Sunday, January 17, 2010
ഭരതം [1991] യേശുദാസ്
രാമകഥാഗാനലയം ...
ചിത്രം: ഭരതം [1991] സിബി മലയിൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ
പാടിയതു: യേശുദാസ് * ദേശീയ അവാർഡ് നേടിയതു
രാമകഥാഗാനലയം മംഗളമെൻ തംബുരുവിൽ
പകരുക സാഗരമേ ശ്രുതിലയസാഗരമേ
സാകേതം പാടുകയായ് ഹേ രാമാ
കാതരയാം ശാരികയായ്
സാകേതം പാടുകയായ് വീണ്ടും
(രാമകഥ)
ആരണ്യകാണ്ഡം തേടി
സീതാഹൃദയം തേങ്ങി
വൽമീകങ്ങളിൽ ഏതോ
താപസമൗനമുണർന്നൂ വീണ്ടും
(രാമകഥ)
സരിസ സസരിസ സസരിസ
സരിസ രിരിനിനി രിരിനിനി മധനിസ
രിഗരി രിരിഗരി രിരിഗരി രിഗരി
ഗഗരിരി ഗഗരിരി സരിഗമ
പധപ പപധപ പപധപ പധപ
സസധധ സസധധ മധനിസ
സരിസ സസരിസ സസരിസ സരിസ
ഗഗരിരി ഗഗരിരി മധനിരി
ഇന്ദ്രധനുസ്സുകൾ മീട്ടി
ദേവകളാദിനാമഗംഗയാടി
രഘുപതി രാമജയം രഘുരാമജയം
ശ്രീഭരതവാക്യബിന്ദുചൂടി, സോദര-
പാദുകപൂജയിലാത്മപദം
പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ
മന്ത്രമൃദംഗതരംഗസുഖം ശരവേഗം
ജീവതാളമേകി മാരുതിയായ്
ജല-ഗന്ധ-സൂന-ധൂപ-ദീപ-കലയായ്
മന്ത്ര-യന്ത്ര-തന്ത്ര-ഭരിതമുണരൂ
സാമഗാനലഹരിയോടെയണയൂ
രാമാ ശ്രീരാമാ രാമാ രാമാ.....
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment