
വി ദക്ഷിണാമൂർത്തി
ഒരു ചുംബനം ഒരു മധുചുംബനം...
ചിത്രം: ദൃക്‌സാക്ഷി [ 1973] പി.ജി. വാസുദേവൻ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: എസ് ജാനകി
ഒരു ചുംബനം ഒരു മധുചുംബനം
എൻ അധരമലരിൽ വണ്ടിൻ പരിരംഭണം
കൊതിച്ചൂ ഞാനാകെ തരിച്ചൂ
നിന്നോടതുരയ്ക്കുവാൻ എൻ നാണം മടിച്ചൂ (ഒരു ചുംബനം)
കുളിർ കോരിയുണരുന്ന മലർവാടിയിൽ
അന്നു കളിചൊല്ലി നീ നിന്ന പുലർവേളയിൽ
ഒരു നൂറുസ്വപ്നങ്ങൾ വിടർത്തുന്ന പൂമുല്ലത്തണലിൽ ഞാൻ
മറ്റൊരു ലതയാകവേ വിറച്ചൂ മാറിടം തുടിച്ചൂ
നിന്നോടതുരയ്ക്കുവാൻ എൻ നാണം മടിച്ചൂ (ഒരു ചുംബനം)
ഉടൽ കോരിത്തരിക്കുന്ന കുളിർത്തെന്നലിൽ
അന്നു വിട ചൊല്ലി നീ നിന്ന നിറസന്ധ്യയിൽ
ഒരു കോടി നുരപ്പൂക്കൾ വിടർത്തുന്നൊരലയാഴിക്കരയിൽ
ഞാൻ മറ്റൊരു തിരയാകവെ
അടുത്തൂ കണ്മുന തൊടുത്തൂ
നിൻ മാറിൽ പതിക്കുവാൻ എൻ നാണം മടിച്ചൂ (ഒരു ചുംബനം)
ഇവിടെ
No comments:
Post a Comment