
“ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ
ചിത്രം: ശകുന്തള [1965] എം. കുഞ്ചാക്കൊ
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദ സന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശകുന്തളേ...ശകുന്തളേ...
മാനത്തെ വന ജ്യോത്സ്ന നനക്കുവാൻ പൌർണമി
മൺകുടം കൊണ്ടു നടക്കുമ്പോൾ
നീല കാർ മുകിൽ കരിവണ്ടു മുരളുമ്പോൾ
നിന്നെക്കുറിച്ചെനിക്കോർമ്മ വരും [2]
ശകുന്തളേ... ശകുന്തളേ...
താമര ഇലകളിൽ അരയന്ന പെൺകൊടി
കാമ ലേഖനമെഴുതുമ്പോൾ
നീലക്കാടുകൾ മലർ മെത്ത വിരിക്കുമ്പോൾ
നിന്നെക്കുറിച്ചെനിക്കോർമ്മ വരും[2]
ശകുന്തളേ.. ശകുന്തളേ...
ഇവിടെ
video
No comments:
Post a Comment