
ആദിഉഷ സന്ധ്യ പൂത്തതെവിടെ...
ചിത്രം: പഴശ്ശിരാജാ [ 2009 ] ഹരിഹരൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ഇളയരാജ
പാടിയതു: കെ ജെ യേശുദാസ് & എം ജി ശ്രീകുമാർ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആദിസർഗ്ഗതാളമാർന്നതിവിടെ
ആദിയുഷസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നു
മാമുനിമാർ തപം ചെയ്തു
നാദഗംഗയൊഴുകി വന്നതിവിടെ (ആദിയുഷഃ...)
ആരിവിടെ കൂരിരുളിൻ നടകൾ തീർത്തൂ
ആരിവിടെ തേൻ കടന്നൽ കൂടു തകർത്തൂ (2)
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമല തൻ മൗനമുടച്ചൂ
സ്വാതന്ത്ര്യമേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ (ആദിയുഷഃ...)
ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നൂ
സൂരതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളം പോലേ
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്‍ന്നൂ
"സ്വാതന്ത്ര്യമേ" നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ ..[ ആദിഉഷ...
ഇവിടെ
വിഡിയോ
No comments:
Post a Comment