
ഗോപീ ഹൃദയം നിറയുന്നു...
ഗോപീ ഹൃദയം നിറയുന്നു...
ചിത്രം: കൺകെട്ട് [ 1991 ] രാജൻ ബാലകൃഷ്ണൻ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ജോൺസൻ
പാടിയതു: കെ ജെ യേശുദാസ് & സുജാത
ഗോപീഹൃദയം നിറയുന്നു
സ്നേഹം പനിനീർ മഴയായ് പൊഴിയുന്നു (2)
കോമള താമര പെണ്ണിൻ തങ്കക്കൈകൾ വിടരുന്നൂ
കളകാകളി പാടി വരൂ പൈങ്കിളിയേ രാഗോദയമായ് (ഗോപീ..
രാവിൻ വൃന്ദഗാനം ശ്രുതി സാന്ദ്രമായ്
അഴകാം അകമലരിൽ നറു പൂന്തേൻ കണമായ്
ഏതോ മൌന ഗീതം മോഹാർദ്രമായ്
അലിയും മഞ്ഞലയിൽ ശുഭ മംഗള നടയായ്
ആനന്ദ ലോലമേതോ സ്വര സംക്രമങ്ങളിൽ
ആരോ വീണ മീട്ടി മധുരമായ് ( ഗോപീ..
തേനോലുന്നൂ പൂക്കൾ മലർ വാടിയിൽ
പാടും പല്ലവി തൻ മൃദു രവമുണരുമ്പോൾ
മേലാടുന്നൂ തെന്നൽ ജല ലീലയിൽ
അരികെ തിരയിളകും തുടി മേളം തുടരുമ്പോൾ
ആപാദ മധുരമേതോ പ്രണയാഭിലാഷമായ്
ആരോ വേണുവൂതി തരളമായ് ( ഗോപീ..
ഇവിടെ
വിഡിയോ
No comments:
Post a Comment