
ഒരു വാക്കിൽ ഒരു നോക്കിൽ
ചിത്രം: അയിത്തം [ 1988 ] വേണു നാഗവള്ളി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: കെ ജെ യേശുദാസ്
ഒരു വാക്കിൽ ഒരു നോക്കിൽ എല്ലാമൊതുക്കി
വിട പറയൂ ഇനി വിട പറയൂ..
ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു
വിട പറയൂ.... ഇനി വിട പറയൂ ...
കതിർമുഖമാകെ തുടുത്തു... ബാഷ്പ -
കണികകൾ മിഴിയിൽ തുളുമ്പി..
പൊന്നുപോലുരുകുന്ന സായംസന്ധ്യയിൽ..
ഒന്നും പറയാതെ യാത്രയായി...
മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ
ഭാവ ഗീതമുണ്ടോ... മൊഴികളുണ്ടോ...
ഒടുവിലെ പൂച്ചെണ്ടും നീട്ടി... മെല്ലെ
വിടപറയുന്നൂ വസന്തം...
ആടും ചിലമ്പിൽ നിന്നടരും മുത്തിനും
വാടി കൊഴിയും ഇലയ്ക്കും മൗനം
മൗനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ
നാദവും നാദത്തിൻ പൊരുളുമുണ്ടോ...
രാഗവും താളവും ലയവുമുണ്ടോ..
നാദവും ഗീതവും പൊരുളുമുണ്ടോ....

എം.ജി. രാധകൃഷ്ണൻ
ഇവിടെ
.
No comments:
Post a Comment