
നീയൊരോമൽ കാവ്യ ചിത്രം
ചിത്രം: ചുവന്ന ചിറകുകൾ [ 1979 ] എൻ. ശങ്കരൻ നായർ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു: കെ ജെ യേശുദാസ്
നീയൊരോമൽ കാവ്യ ചിത്രം പോലെ (2)
നീയൊരോമൽ ആമ്പൽപ്പൂവിൻ മിഴിയിലെ നാണം പോലെ
സ്വർണ്ണസന്ധ്യപോലെ
ഒരു കുടന്ന പനിനീർ പോലെ ഓമലേ ( നീയൊരോമൽ)
മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാൻ (2)
കണ്ണിൻ നീലനീല വാനിൽ പാടിപ്പാടി
വെള്ളിൽക്കിളി പോലെ പറന്നു ഞാൻ
നിന്നാത്മാവിൽ ഇളവേൽക്കും ഞാൻ (നീയൊരോമൽ)
നിന്നിൽ നൃത്തമാടും പൊന്നഴകലകളിൽ മുങ്ങി ഞാൻ(2)
ചേതോഹരിയാകും ഏതോ ദാരുശില്പം
ആരോ ഉയിരേകി ഉണർന്നു നീ
എന്നാത്മാവിൻ കുളിരാണു നീ ( നീയൊരോമൽ)
ഇവിടെ
വിഡിയോ
No comments:
Post a Comment