
മണിവർണ്ണനില്ലാത്ത വൃന്ദാവനം
ചിത്രം: മിസ്സ് മേരി [ 1972 ] ജമ്പു
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ആർ കെ ശേഖർ
പാടിയതു: പി ജയചന്ദ്രൻ & സുശീല
മണിവർണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിന്നുമുയിരാണു കണ്ണൻ.. അവൻ
ഊരാകെ വണങ്ങുന്ന കാർമേഘവർണ്ണൻ
(മണിവർണ്ണ....)
യദുകുല ഗന്ധർവൻ പാടും
യമുനയിലോളങ്ങളാടും
മയിലുകൾ പീലി നിവർത്തും
മണിവില്ലാൽ മദനനും മലരമ്പയയ്ക്കും
(മണിവർണ്ണ...)
വനമാലി പാടുന്ന ഗാനം
മനതാരിലമൃതം നിറയ്ക്കും
ഗോകുലമൊന്നാകെയിളകും
ഗോപിക രാധിക മണിയറ തീർക്കും
(മണിവർണ്ണ...)
രാഗാർദ്രമാനസലോലൻ
രാജീവനേത്രൻ മുകുന്ദൻ
രാധേ നിനക്കെന്തു കോപം
യാദവനെല്ലാർക്കുമൊരു പോലെ നാഥൻ
(മണിവർണ്ണ...)
വിഡിയോ
.
No comments:
Post a Comment