
കണ്ണാ ആരോമലുണ്ണിക്കണ്ണാ
ചിത്രം: ആരോമലുണ്ണി [1972 ] എം. കുഞ്ചാക്കൊ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ് & പി സുശീല
കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറിലണിയൂ ഞാൻ കോർത്ത
കനകാംബരമാല (കണ്ണാ..)
വെണ്മതികലയുടെ പൊന്നാഭരണം ചാർത്തി
മന്മഥപുഷ്പശരങ്ങൾ മാറിൽ വിടർത്തി
ഇന്നും നൃത്ത നിശാസദനത്തിൽ വരാറുണ്ടല്ലോ
എന്നെ മദാലസയാക്കാറുള്ള മനോഹരരാത്രി
ജലതരംഗതാളം യമുനാതട മൃദംഗമേളം
നീലക്കടമ്പിനിലത്താളം ഇളം
പീലി വിടർത്തും മയിലാട്ടം
കണ്ണാ നിൻ കാനനമുരളീ കളനാദം
എന്നെ ഒരപ്സര നർത്തകിയാക്കിയ ഗീതം
ഓർമ്മയുണ്ടോ ഓർമ്മയുണ്ടോ
ഓർമ്മയുണ്ടോ (കണ്ണാ..)
ധീരസമീരനിലൂടെ യമുനാതീര കുടീരത്തിലൂടെ
വൃശ്ചികമാസ നിലാവൊളി പൂശിയ
വൃന്ദാവനികയിലൂടെ ഈ
ദ്വാരകാപുരി തേടിവരുന്നവളാരോ നീയാരോ
ഗോമേദകമണി മുത്തുകൾ ചിന്നിയ
ഗോവർദ്ധനത്തിൻ മടിയിൽ
കോടി ജന്മങ്ങളിൽ നിൻ കുഴൽ വിളി
കേട്ടോടി വന്നവൾ ഞാൻ
നിന്റെ ഗോപകന്യക ഞാൻ
രാസവിലാസിനി രാധ എന്റെ
രാഗാശശിമുഖി രാധ
എന്നെ വികാരവിമോഹിതനാക്കിയ
വൃന്ദാവനത്തിലെ രാധ ഈ
രാജസദനം നീ അലങ്കരിക്കൂ പ്രിയ രാധേ (കണ്ണാ.)
No comments:
Post a Comment