
കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍
ചിത്രം: കളിയിൽ അല്‍പ്പം കാര്യം [ `1984 ] സത്യം അന്തിക്കാട്
രചന:: സത്യൻ അന്തിക്കാട്
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
മോഹങ്ങളിൽ നീരാടുമ്പോൾ
അതിനോരോ ഭാവം (കണ്ണോടു കണ്ണായ....)
പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്
തെന്നലിൽ ഇളകും മലരിൻ തളിരിതൾ
ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ
പുന്നാരം ചൊല്ലി കൊണ്ടാടാൻ വാ
കണ്മണിയേ തിരു പുഞ്ചിരിയിൽ
ചുടു ചുംബന മധു പകരാം (കണ്ണോടു കണ്ണായ....)
ഒന്നാനാം കുന്നിന്റെ താഴ്‌വാരം
തുമ്പികൾ അലയും പുലരി
തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ
കല്യാണ തേരേറി പോരാമോ
അമ്പലവും അതിനങ്കണവും
നവ മംഗള മലർ ചൊരിയും (കണ്ണോടു കണ്ണായ....)
വിഡിയോ
No comments:
Post a Comment