
മിഴികളിൽ നിറകതിരായി സ്നേഹം
ചിത്രം: യവനിക [ 1982 ] കെ.ജി ജോർജ്
രചന: ഓ.എൻ.വി.
സംഗീതം: എം.ബി. ശ്രീനിവാസൻ
പാടിയതു: കെ ജെ യേശുദാസ്
മിഴികളില്‍ നിറ കതിരായീ സ്നേഹം
മൊഴികളില്‍ സംഗീതമായീ
മൃദുകര സ്പര്‍ശനം പോലും
മധുരമൊരനുഭൂതിയായീ ആ
മധുരമൊരനുഭൂതിയായീ (മിഴികളില്‍..)
ചിരികളില്‍ മണിനാദമായീ സ്നേഹം
അനുപദമൊരു താളമായി
കരളിന്‍ തുടിപ്പുകള്‍ പോലും
ഇണക്കിളികള്‍ തന്‍ കുറുമൊഴിയായീ (മിഴികളില്‍..)
ഒരു വാക്കിന്‍ തേന്‍ കണമായീ സ്നേഹം
ഒരു നോക്കില്‍ ഉത്സവമായി
തളിരുകള്‍ക്കിടയിലെ പൂക്കള്‍
പ്രേമ ലിഖിതത്തിന്‍ പൊന്‍ ലിപിയായി (മിഴികളില്‍..
ഇവിടെ
വിഡിയോ
No comments:
Post a Comment