മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും
ചിത്രം: ചോറ്റാനിക്കര അമ്മ [ 1976 ] ക്രോസ് ബെൽറ്റ് മണി
രചന: ഭരണിക്കാവു ശിവകുമാർ
സംഗീതം: ആർ.കെ. ശേഖർ
പാടിയതു: യേശുദാസ് & സുശീല
മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി....
മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍
നീഹാരമണിയുന്ന രാത്രി....
നീഹാരമണിയുന്ന രാത്രി........
മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി.....
മന്ത്രിയ്ക്കും മധുവിധുരാത്രി.....
കതിരു പോലുള്ള നിന്‍ താരുണ്യതിന്റെ കദളീ മുകുളങ്ങളില്‍
വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കും.....[2 ]
ഈ മലരില്‍ മലര്‍ പൂക്കും രാവില്‍.......
അപ്പോള്‍
മദന ധനുസ്സുകള്‍ ഒടിയും
എന്നില്‍ നീ നീലസര്‍പ്പമായ് ഇഴയും....
സര്‍പ്പമായ് ഇഴയും......
മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍ നീഹാരമണിയുന്ന രാത്രി
നീഹാരമണിയുന്ന രാത്രി........[2]
കനകം പോലുള്ളൊരെന്‍ യൌവ്വനത്തിന്റെ
കളഭകലശങ്ങളില്‍ അനുരാഗലഹരികള്‍ നീ നിറയ്ക്കും[2].....
ഈ സിരകള്‍ സിരകളേ പൊതിയുമ്പോള്‍..... അപ്പോള്‍
ശൃംഗാരകാവ്യങ്ങള്‍ എഴുതും
എന്നില്‍ നീ ചൈത്രസുഗന്ധമായ് പടരും...
സുഗന്ധമായ് പടരും........
മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി.... മത്രിക്കും മധുവിധുരാത്രി...
ഇവിടെ
Wednesday, November 25, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment