താമരപ്പൂവില്‍ വാഴും
ചിത്രം: ചന്ദ്രലേഖ [ 2007 ] പ്രിയദർശൻ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബെർണി ഇഗ്നേഷ്യസ്
പാടിയതു: എം. ജി. ശ്രീകുമാര്‍
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ (2)
നിന്‍റെ തിരുനടയില്‍ നറുനെയ്യ്‌ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (2)
സാന്ദ്രചന്ദന ഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2)
എന്നുമീ ശ്രീലകം ധന്യമായീടൂ...
ശ്യാമയാമിനിയില്‍ നീ സാമചന്ദ്രികയായ്... [താമര...]
നിന്‍റെ കാലടിയില്‍ ജപതുളസി മലര്‍ പോലെ
സ്നേഹ മന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം (2)
നിന്‍റെ മൂക തപസ്സില്‍ നിന്നും നീയുണര്‍ന്നാലേ (2)
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ...
രാഗതമ്പുരുവില്‍ ഭാവ പഞ്ചമമായ്... [താമര...]
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ലലലലാലാലാലാലാ... [ താമര...]
ഇവിടെ
Friday, October 30, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment