Powered By Blogger

Tuesday, October 13, 2009

എഴുതാന്‍ മറന്ന കഥ ( 1987 ) യേശുദാസ്

“ദേവഗാനം പാടുവാന്‍ തീര ഭൂവില്‍...

ചിത്രം: എഴുതാന്‍ മറന്ന കഥ [ 1987 ] ബൈജു തോമസ്
രചന: രമേശന്‍ നായര്‍
സംഗീതം: ദര്‍ശന്‍ രാമന്‍

പാടിയതു: യേശുദാസ്
ആ ആ....
ദേവ ഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയില്‍ ഇടരുമൊരു മിഴി നീര്‍കണം പോല്‍ നിന്നു ഞാന്‍ [2]

അമൃത വര്‍ഷിണി നിന്റെ വാര്‍മുടി ഇഴകള്‍ തഴുകിയ കൈകളില്‍
ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ..
ഗന്ധമൂറിയതെങ്ങിനെ... [ദേവ ഗാനം പാടുവാനീ തീര...

എന്റെ മഴവില്‍ കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ
എന്റെ മൌന സരസില്‍ ഹംസധ്വനികള്‍ എന്തിനുയര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങളെന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ചമങ്ങളിലെന്തിനമൃതു പകര്‍ന്നു നീ
എന്തിനമൃതു പകര്‍ന്നു നീ....[ ദേവ ഗാനം...

സാഗരത്തിന്‍ മാറില്‍ അലിയും ശാന്തമാം നദി എന്ന പോല്‍
പ്രേമ വിരഹം മന്‍സ്സിലെഴുതും മൂകമാമൊരു കവിത പോല്‍
സൂര്യ പടമണിയുന്ന മെയ്യിലണച്ചു തഴുകി മയക്കുമോ
ചാരു ചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെ ഉറക്കുമോ
ഒരിക്കലെന്നെയുറക്കുമോ....
ദേവ ഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയില്‍ ഇടരുമൊരു മിഴി നീര്‍കണം പോല്‍ നിന്നു ഞാന്‍
അമൃത വര്‍ഷിണി നിന്റെ വാര്‍മുടി ഇഴകള്‍ തഴുകിയ കൈകളില്‍
ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ...[ ദേവഗാനം...
...


ഇവിടെ

No comments: