“ഇനിയുമെന്‍ പാട്ടിലേക്കിറ്റിറ്റു വീഴുന്ന
ചിത്രം: പകല്‍ [ 2006 ] എം.ഏ. നിഷാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം എം ജി രാധാകൃഷ്‌ണന്‍
പാടിയതു: യേശുദാസ്
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറിവീഴുന്നതും ദുഃഖം (2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം
പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ ചിറകായ് തളർന്നതും ദുഃഖം
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന് ശക്തിയേകുന്നതും ദുഃഖം.. (2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം
ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറിവീഴുന്നതും ദുഃഖം (2)
ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും തിരിയായെരിഞ്ഞതും ദുഃഖം
ജന്മങ്ങളെല്ലാം എനിക്കായ് മരിക്കുവാൻ ജാതകം തീർത്തതും ദുഃഖം
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറിവീഴുന്നതും ദുഃഖം (2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം...
ഇവിടെ 2
No comments:
Post a Comment