Powered By Blogger

Tuesday, September 29, 2009

വേഷം [ 2004 ] ചിത്ര




“ഓഹോ മിന്നലേ മിന്നലേ താഴെ വരൂ


ചിത്രം: വേഷം [ 2004] വി.എന്‍. വിനു
രചന: കൈതപ്രം
സംഗീതം: എസ് എ രാജ് കുമാര്‍

പാടിയതു: ചിത്ര

ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ
പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
പൊന്‍ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ
നിന്റെ നിലാകിനാവിലെ നായകനിന്നു വന്നുവോ
ആ മുഖമൊന്നു കണ്ടുവോ ആ സ്വരമൊന്നു കെട്ടുവോ
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ

എനിക്കുള്ളതല്ലേ മഴക്കാല സന്ധ്യ
എനിക്കുള്ളതല്ലെ കുളിര്‍ത്താഴ്വര
എനിക്കുള്ളതല്ലേ മലര്‍ക്കാലമാകേ
എനിക്കുള്ളതല്ലേ കണി തേന്‍ കണം
ഇല്ലിമുളം കാട്ടില്‍ അല്ലിമണികാറ്റേ
അലയാന്‍ കൂടെ വാ
പീലികൊമ്പത്താടും പുള്ളിക്കുയില്‍ ചെന്തില്‍ ഇളനീര്‍ തൂമഴ
അല ഞൊറിയണ തോണിപ്പാട്ട്
ആ..തുടിയിളകണ് കൈത്താളങ്ങള്‍
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ

എനിക്കിന്നു വേണം നിലയ്ക്കാത്ത താളം
എനിക്കിന്നു വേണം കിനാ പാല്‍ക്കുടം
എനിക്കിന്നു വേണം മദിക്കുന്ന മോഹം
എനിക്കിന്നു വേണം മനസ്സിന്‍ രഥം
എത്ര നിറഞ്ഞാലും എത്ര കവിഞ്ഞാലും നിറയില്ലെന്‍ മനം
തൊട്ടു തൊട്ടു നിന്നാല്‍
കൊത്തികൊത്തി വളരും പകലിന്‍ പൂക്കുടം
ഇനിയാണെന്‍ തുമ്പിപ്പാട്ട്
ഇനിയാണെന്‍ ചിരിയാട്ടങ്ങള്‍

ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ
പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
പൊന്‍ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ



ഇവിടെ

No comments: