രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം
ചിത്രം: പെരുമഴക്കാലം [ 2004 ] കമല്‍
രചന: റഫീക് അഹമ്മദ്
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: എം ജയചന്ദ്രൻ
ഏ...ഏ...
ബരസ് ബരസ് ബധ്‌രാ
ആശാ കി ബൂന്ദേം ബന്‌കെ ബരസ്
രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരുപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം
(രാക്കിളി തന്‍)
പിയാ പിയാ
പിയാ കൊ മിലന്‍ കി ആസ് രെ
കാഗ കാഗ സബ് തന് ഖൈയ്യൊ
ഖാ മോരിയാ...
ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകേ
പാതിവഴിയില്‍ പുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം
(രാക്കിളി തന്‍)
ഏ.....റസിയാ....
നീലരാവിന്‍ താഴ്‌വര നീളെ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പെരുമാറ്റം ഉണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലില്‍ ഏതോ സ്വപ്നം
ഈ മഴതോരും പുല്‍കതിരുകളില്‍
നീര്‍മണി വീണു തിളങ്ങും
(രാക്കിളി തന്‍)
ഇവിടെ
Friday, September 11, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment