“തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴി കനവു
ചിത്രം; സമൂഹം ( 1993) സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴി കനവു
തേനൂറും സാന്ത്വനമായി ആലോലം കാറ്റ്.
സന്ധ്യാ രാഗവും തീരവും വേര്‍ പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ [ തൂമഞ്ഞിന്‍...
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകള്‍
ആരാമ പന്തലില്‍ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വര്‍ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍ മണം തൂകുമെന്‍ തിങ്കളേ [ തൂമഞ്ഞിന്‍...
കണ്ടുവന്ന കിനാവിലീ കുങ്കുമ പൂമ്പൊട്ടുകള്‍
തൊടാനീ പൂവിരല്‍ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസ ഗീതമില്ലാതെ
വര്‍ണ്ണ മീനുകളും ഊഞ്ഞാല്‍ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളീല്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ [ തൂ മഞ്ഞിന്‍...
ഇവിടെ
Saturday, September 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment