Powered By Blogger

Sunday, September 6, 2009

എഴുതാന്‍ മറന്ന കഥ ( 1987 ) യേശുദാസ്

“ദേവ ഗാനം പാടുവാന്നീ തീര ഭൂവില്‍



ചിത്രം: എഴുതാന്‍ മറന്ന കഥ [ 1987 ] ബൈജു തോമസ്
രചന: രമേശന്‍ നായര്‍
സംഗീതം: ദര്‍ശന്‍ രാമന്‍

പാടിയതു: യേശുദാസ്


ദേവഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയിലിടറുമൊരു മിഴിനീര്‍ക്കണം പോല്‍ നിന്നു ഞാന്‍... [2]

അമൃതവര്‍ഷിണി നിന്റെ വാര്‍ മുടിയിഴകള്‍
തഴുകിയ കൈകളില്‍
ആദി പത്മ പരാഗ സുരഭില ഗന്ധമൂറിയതെങ്ങിനെ
ഗന്ധമൂറിയതെങ്ങ്നെ [ ദേവ ഗാനം...

എന്റെ മഴവില്‍ കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ
എന്റെ മൌന സരസ്സില്‍ ‍ഹംസ ധ്വനികള്‍ എന്തിനുണര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങള്‍ എന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ജരങ്ങളില്‍ എന്തിനമൃതു പകര്‍ന്നു നീ [ ദേവഗാനം...

സാഗരത്തില്‍ മാറിലലിയും ശാന്തമാം നദി എന്ന പോല്‍
പ്രേമ വിരഹം മനസ്സിലെഴുതും മൂകമാമൊരു കവിത പോല്‍
സൂര്യ പടമണിയുന്ന മെയ്യിലണച്ചു തഴുകി മയക്കുമോ
ചാരു ചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെയുറക്കുമോ
ഒരിക്കലെന്നെയുറക്കുമോ....[ ദേവ ഗാനം...

ഇവിടെ

No comments: