ചിത്രം: പ്രണയവര്‍ണ്ണങ്ങള്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍...
ഏതോ മിഴി നീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയിൽ...(ആരോ…)
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ക്കിളിയായ് നീ
(ആരോ...)
പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ് കാത്തുനില്‍പ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസില്‍ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീര്‍ മുകിലായ് നീ..( ആരോ )
|
No comments:
Post a Comment