“പറയൂ നിന്‍ ഹംസഗാനം പാടി പോവതെങ്ങോ നീ
ചിത്രം: പവിത്രം റ്റി. കെ. രാജീവ്കുമാര്‍ [ 1994 ]
രചന: ഒ.എന്‍.വി.കുറുപ്പ്
സംഗീതം: ശരത്
പാടിയതു: ചിത്ര
പറയൂ നിന്‍ ഹംസഗാനം പാടി
പോവുന്നതെങ്ങോ നീ
ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം
ഈ സ്നേഹബന്ധങ്ങള്‍
മൃതി ചാര്‍ത്തും ചുംബനത്താല്‍
മൂകമാം നാദം
സ്മൃതി മീട്ടും മണ്‍വിപഞ്ചിയില്‍
ഇന്നുയിര്‍ക്കൊണ്ടൂ...
സാന്ധ്യസൌവര്‍ണ്ണകാന്തി നീരാടുമീയാഴില്‍
താന്തനായ് ദീനപാന്ഥനായ് സൂര്യനും താണുവോ
കണ്ണീര്‍ വാര്‍ത്തു നില്‍ക്കും മണ്ണിന്‍ സ്നേഹതാപം
മഞ്ഞില്‍ കണ്ണു ചിമ്മും മന്ദാരങ്ങളായി
ഇരുളിന്‍ ഗുഹാമുഖത്തില്‍
ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ നേടുന്നാരൊടുവില്‍
യാത്രയോതുന്ന വാക്കൊരേ തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തിടും ദീപനാളമായ് നേര്‍ത്തു വിണ്‍തിങ്കളും
കാറ്റോ തൊട്ടിലാട്ടും പാട്ടോ സ്നേഹലോലം
ഓമല്‍ തിങ്കളിന്നായ് പാടും പക്ഷിയേതോ
നിറയും നിലാക്കുടം പോല്‍
വളരൂ കുരുന്നുപൂവേ
ജനിയോ മൃതിയോ നേടുന്നിനിയൊടുവില്‍ [പറയൂ...]
Thursday, August 20, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment