“ ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം...
ചിത്രം: ചിരിയോ ചിരി [ 1982 ] ബാലചന്ദ്ര മേനോന്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു യേശുദാസ്
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം..
ഗാനം ദേവഗാനം അഭിലാഷ ഗാനം..
മാനസവീണയില്‍ കരപരിലാളന ജാലം.
ജാലം ഇന്ദ്രജാലം അതിലോലലോലം...
(ഏഴുസ്വരങ്ങളും)
ആരോ പാടും തരളമധുരമയഗാനംപോലും കരളിലമൃതമഴ (2)
ചൊരിയുമളവിലില മിഴികളിളകിയതില്‍ മൃദുല-
തരളപദ ചലനനടനമുതിരൂ.. ദേവീ
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞില്‍-
വെണ്‍തൂവല്‍ കൊടിപോല്‍ അഴകേ...
(ഏഴുസ്വരങ്ങളും)
ഏതോ താളം മനസ്സിനണിയറയില്‍ ഏതോമേളം ഹൃദയധമനികളില്‍ (2)
അവയിലുണരുമോരോ പുതിയ പുളകമദ ലഹരിയൊഴുകി-
വരുമറിയ സുഖനിമിഷമേ.. പോരൂ..
ആരോടും മിണ്ടാതീ.. ആരോമല്‍ത്തീരത്തിന്‍ അനുഭൂതികള്‍തന്‍
(ഏഴുസ്വരങ്ങളും)
Sunday, August 16, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment