“സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളെ
ചിത്രം: തകിലുകൊട്ടാമ്പുറം [ 1981] ബാലു കിരിയത്
രചന: ബാലു കിരിയത്ത്
സംഗീതം: ദര്‍ശന്‍ രാമന്‍
പാടിയതു: യേശുദാസ്
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങള്‍ വ്യര്‍ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചപലവ്യാമോഹത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
Tuesday, August 18, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment