Powered By Blogger

Wednesday, August 19, 2009

താര ( 1970 ) ജയചന്ദ്രന്‍

“നുണക്കുഴിക്കവിളില്‍ നഖ ചിത്രമെഴുതും...


ചിത്രം: താര എം. കൃഷ്ണന്‍ നായര്‍ [ 1970 ]
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: ജയചന്ദ്രന്‍

നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും താരെ താരെ
ഒളികണ്‍ മുന കൊണ്ട് കളിയമ്പെയ്യുന്നതാരെ ആ‍രെ...
അനുരാഗക്കടലില്‍ നിന്നഴകുമായ് പൊങ്ങിയ താരെ ആരെ..
മനസ്സില്വെച്ചെപ്പോഴും നീ ആരാധിക്കുന്ന താരെ ആരെ
ചിരികൊണ്ട് പൂക്കളെ നാണത്തില്‍ മുക്കിയ താരെ ആരെ
ചുടു ചുംബനം കൊണ്ട് മൂടി പുതപ്പിച്ചതാരെ ആരെ
മലര്‍ക്കാലം വിടര്‍ത്തുന്ന മലരമ്പന്‍ വളര്‍ത്തുന്ന താരെ ആരെ
മയക്കം മിഴിയടക്കുമ്പോള്‍ സ്വപ്നം കാണുവതാരെ ആരെ
ശരത്കാല സന്ധ്യകള്‍ അണിയിച്ചൊരുക്കിയതാരെ
സ്വയം വരപന്തലില്‍ മാലയിടാ‍ന്‍ പോണതാരെ
ആരെ.

No comments: