Friday, August 14, 2009
ഭാര്‍ഗവി നിലയം( 1964 ) യേശുദാസ്
“താമസമെന്തേ വരുവാന്‍ പ്രാണ സഖീ...
ചിത്രം: ഭാര്‍ഗ്ഗവീനിലയം [ 1964 ] എ. വിന്‍സെന്റ്
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്
പാടിയതു: യേശുദാസ് കെ ജെ
താമസമെന്തേ വരുവാൻ
പ്രാണസഖീ എന്റെ മുന്നിൽ
താമസമെന്തേ അണയാൻ
പ്രേമമയീ എന്റെ കണ്ണിൽ
(താമസമെന്തേ)
ഹേമന്ദയാമിനിതൻ പൊൻവിളക്കു പൊലിയാറായ്
മാകന്ദശാഖകളിൽ രാക്കിളികൾ മയങ്ങാറായ്
(താമസമെന്തേ)
തളിർമരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവിൽ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളിച്ചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റിൽ നിന്റെ പട്ടുറുമാലിളകിയല്ലോ
(താമസമെന്തേ)
ഇവിടെ
video
Subscribe to:
Post Comments (Atom)
No comments:
Post a Comment