
“പ്രാണ സഖീ ഞാന്‍ വെറുമൊരു
ചിത്രം: പരീക്ഷ (1967) പി. ഭാസ്കരന്‍
രചന: പി. ഭാസ്കരന്‍
സംഗീതം: ബാബുരാജ്
പാട്യതു: യേശുദാസ്
പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതും ആട്ടിടയന്‍
എങ്കിലും എന്‍ ഓമലാള്‍ക്കു താമസിക്കാന്‍ എന്‍ കരളില്‍
തങ്ക കിനാക്കള്‍ കൊണ്ടൊരു താജ് മഹല്‍ ഞാന്‍ ഉയര്‍ത്താം
മായാത്ത മധുര ഗാന മാലിനിയുടെ കല്പടവില്‍
കാണാത്ത പൂംകുടിലില്‍ കണ്മണിയെ കൊണ്ടു പോകാം.
പൊങ്ങിവരും സങ്കല്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍
ചന്ദമെഴും ചന്ദ്രിക തന്‍ചന്ദനമണിമന്ദിരത്തില്‍
സുന്ദര വസന്ത രാവില്‍ ഇന്ദ്ര നീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാന്‍ എന്റെ കൂടെ പോരുമോ നീ? ( പ്രാണ സഖീ....)
ഇവിടെ
No comments:
Post a Comment