Yusufali Kechery (Yūsaphali Kēccēri; born 16 May 1934) is a poet, film lyricist, film producer and director from Kerala, India. He is one of the leading poets of the modern era Malayalam poetry and has won numerous awards including Odakkuzhal Award, Kerala Sahitya Academy Award and Vallathol Award.
Yusuf Ali Kecheri is also known as a prolific lyricist who has written some well acclaimed songs for Malayalam films. His first film as a producer was Sindooracheppu (1971), which was directed by actor Madhu. Kechery wrote the screenplay and lyrics for all the songs in this film. He made his directorial debut in 1973 with Maram (Tree), a film written by M.T. Vasudevan Nair. He also directed the films Vanadevatha (1977) and Neelathamara (1979). He wrote the lyrics for the hit songs in the film Dhwani, which were composed by renowned musician Naushad Ali. He was awarded a National Award for a Sanskrit song written for the Malayalam film Mazha (Rain).
* Click on the links below songs for audio and video
1.
അനുരാഗലോലഗാത്രി വരവായി നീലരാത്രി
ചിത്രം:ധ്വനി [ 1988 ] ഏ.റ്റി. അബു
രചന: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്
പാടിയതു: കെ ജെ യേശുദാസ് & പി സുശീല
തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
അ അ അ........അ അ......അ അ അ...
അ അ അ.... അ....അ ... അ അ
അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]
ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി........
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]
സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
http://www.devaragam.net/vbscript/WimpyPlayer.aspx?var=,Dhwani_Anuraga_Lola.Mp3|
https://www.youtube.com/watch?v=4YLhElqKVwI
2.
"ചന്ദന കാറ്റേ കുളിര്‍ കൊണ്ടൂ വാ”
ചിത്രം: ഭീഷ്മാചാര്യ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: യേശുദാസ്
ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2)
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ ( ചന്ദന...)
ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല (2)
കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ (ചന്ദന..)
അച്ഛനെ വേര്‍പിരിഞ്ഞോ കണ്മണീ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുത്തു (2)
ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തം
നീ ഏകാമോ (ചന്ദന..
https://www.youtube.com/watch?v=MyoREIhWQiU
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=526
3.
“അനുരാഗ ഗാനം പോലെ അഴകിന്റെ അല പോലെ“
ചിത്രം: ഉദ്യോഗസ്ഥ [ 1967 ] വേണു
രചന: യൂസഫലി കേച്ചേരി
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ്
അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ
ആരു നീ.. ആരു നീ ദേവതേ...
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ.....
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മരതകമാണിക്യമണിയാണോ...
പൂമണിമാരൻറെ മാനസ ക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂവാണോ....
കനിവോലും ഈശ്വരൻ അഴകിൻറെ പാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...
http://www.youtube.com/watch?v=YWqd3v3rhSg
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=5491
4.
"അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ"
ചിത്രം: ഇതാ ഒരു തീരം
രചന: യൂസഫലി കേച്ചേരി
സംഗീതം: കെ.ജെ. ജോയ്
പാടിയതു: കെ ജെ യേശുദാസ്
അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ
ആശ തീരും നിങ്ങടെ ആശ തീരും (2 )
ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക്
അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
(അക്കരെയിക്കരെ.... )
ഓ...ഓ...
മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ
മോട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത് നീയറിഞ്ഞോടീ
മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ (2)
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
(അക്കരെ )
നീലവാനില്‍ നിലാവുദിച്ചത് നീയറിഞ്ഞോടീ
കരളിലൊക്കെയും കുളിര് വീണത് നീയറിഞ്ഞോടീ
മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ (മറി )
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
(അക്കരെ )
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=6029
https://www.youtube.com/watch?v=pmB-c_EMPGg
5.
“വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ “
ചിത്രം: നാടോടിക്കാറ്റ്
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം
പാടിയതു: കെ ജെ യേശുദാസ്
വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ
മദന വദന കിരണ
കാന്തിയോ
മോഹമേ പറയു നീ
വിണ്ണിൽ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ
സന്ധ്യേ നിൻ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
ഒരു യുഗം ഞാൻ
തപസ്സിരുന്നു ഒന്നു കാണുവാൻ
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നൂ
(2)
മൂകമാമെൻ മനസ്സിൽ ഗാനമായ് നീയുണർന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി
ദേവാമൃതം
(വൈശാഖ സന്ധ്യേ )
മലരിതളിൽ മണിശലഭം വീണു
മയങ്ങി
രതിനദിയിൽ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെൻ പ്രാണനിൽ നീ ആശതൻ
തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=378,12030
https://www.youtube.com/watch?v=xu1cpEokGjA
6.
“സംഗീതമേ അമരസല്ലാപമേ“
ചിത്രം: സർഗം
Raaga: ജോൻപുരി
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: കെ ജെ യേശുദാസ്
സംഗീതമേ അമരസല്ലാപമേ
സംഗീതമേ അമരസല്ലാപമേ
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
[സംഗീതമേ]
ആദിമചൈതന്യ നാഭിയില്‍ വിരിയും
ആയിരമിതളുള്ള താമരയില്‍ (2)
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
അ അ അ.....അ.....അ....
അ അ അ.....അ അ അ അ.....
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു
സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ... അമര സല്ലാപമേ ...
ഓംകാരനാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍ (2)
മുരളീലോലന്‍ മുരഹരനുണര്‍ന്നു
മുരളീലോലന്‍ മുരഹരനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
മധുരമധു രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ അമര സല്ലാപമേ
സംഗീതമേ...സനിധ പധനി സംഗീതമേ
അമരസല്ലാപമേ സംഗീതമേ...
സനിധ പധനി സംഗീതമേ ..
ധപമഗ നിധപമ സനിധപ ഗരിമഗരി, സനി, പധനി സംഗീതമേ ..
ഗരിമഗരി സരിധ ഗമപധനി സംഗീതമേ... അമരസല്ലാപമേ...
രിരി,ഗ സരിഗ സരിനിഗരിഗരിസരിസനിരിസനിധപ ഗമപധനിസാ
പധ മപ സനി, ഗരിഗസനിസാ
ധപനിധ സനി,രിസ
ഗരിസസനിസാ..
മഗരിസരിഗാ..
രിഗമഗരിനി, ധനിഗരിസനി, ധസനിധപമാ പനിധപമഗാ ഗമ മപ പധ ധനി നിസ സരി രിഗ ഗമ രിഗ ഗരിരിസസനിസരിസാസസസനി സഗരിരിസനിധ ധനിസനിധപമമാ പനിധധപമഗാഗഗാ മനി,ധപമ പധനിസരി,ഗസാരിസനി ഗരിസനിസ രിസനിധനി സനിധപധ ഗരിസ ഗരിസനിധ രിസനി രിസനിധപ സനിധ സനിധപമ ഗമപധപ മപധനിധ പധനിസനി ഗമപധ ഗമാപധപ മപധനി മപാധനിസ പധനിസ പധാനിസരി ഗരിസനിസ രിസനിധനി സനിധപധ പധനിസ പധനിസരിനിസരിഗാ ഗരിസനിധ രിസനിധപ ഗമപധനി സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേ ...........
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=429
https://www.youtube.com/watch?v=wND_eQ17hqo
7.
“പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു“
ചിത്രം: സ്നേഹം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
പാടിയതു: കെ ജെ യേശുദാസ്
പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു (2)
മണ്ണിൽ വീണുടയുന്ന തേൻകുടത്തെ
കണ്ണുനീരെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)
തങ്കത്തിൻ നിറമുള്ള മായാമരീചിയെ
സങ്കൽപ്പമെന്നുവിളിച്ചു
മുറിവേറ്റുകേഴുന്ന പാഴ്‌മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)
മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു
മറക്കുവാനാകാത്ത മൌനസംഗീതത്തെ
മാനസമെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6557
https://www.youtube.com/watch?v=jZlHykRs2es
8.
"മാനസനിളയിൽ പൊന്നോളങ്ങൾ"
ചിത്രം: ധ്വനി
Raaga: ആഭേരി
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്
പാടിയതു: കെ ജെ യേശുദാസ്
മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി(2)
ഭാവനയാകും
പൂവനിനിനക്കായ്
വേദിക പണിതുയർത്തി(2)
(മാനസനിളയിൽ)
രാഗവതീ നിൻ
രമ്യശരീരം
രാജിതഹാരം മന്മഥസാരം
വാർകുനുചില്ലി വിണ്മലർ വല്ലി
ദേവധുകുലം
മഞ്ജുകപോലം
പാലും തേനും എന്തിനുവേറേ
ദേവീ നീ മൊഴിഞ്ഞാൽ
(2)
(മാനസനിളയിൽ)
രൂപവതീ നിൻ മഞ്ജുളഹാസം
വാരൊളിവീശും
മാധവമാസം
നീൾമിഴിനീട്ടും തൂലികയാൽ നീ
പ്രാണനിലെഴുതീ
ഭാസുരകാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ
ഏതോ നിർവൃതി
ഞാൻ
(മാനസനിളയിൽ)
പദസ...സ...സനിപമ..പമ...
ഭാവനയാകും പൂവനി
നിനക്കായ്...
വേദിക പണിതുയർത്തി..
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1061
https://www.youtube.com/watch?v=EBvaZlcrn7Y
9.
“ ഇശൽ തേൻ കണം കൊണ്ടു വാ “
ചിത്രം: ഗസൽ
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2)
ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2)
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഇളം തെന്നൽ മീട്ടും സിത്താറിന്റെ ഈണം
മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2)
പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിനക്കായി ഞാനും എനിക്കായി നീയും (2)
ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും
പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=526
https://www.youtube.com/watch?v=V368xZqGQBw
10.
“സുറുമയെഴുതിയ മിഴികളെ“
ചിത്രം: കദീജ
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ്
സുറുമയെഴുതിയ മിഴികളെ
പ്രണയമധുര തേൻ തുളുമ്പും
സൂര്യകാന്തി പൂക്കളേ
ജാലക തിരശ്ശീല നീക്കി
ജാലമെരിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ
കരളിലെറിയുവതെന്തിനോ
(സുറുമയെഴുതിയ)
ഒരു കിനാവിൻ ചിറകിലേറി
ഓമലാളെ നീ വരു
നീലമിഴിയിലെ രാഗ ലഹരി
നീ പകർന്നു തരൂ തരൂ
(സുറുമയെഴുതിയ)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=8309
https://www.youtube.com/watch?v=V368xZqGQBw
11.
“എഴുതിയതാരാണ് സുജാത“
ചിത്രം: ഉദ്യോഗസ്ഥ [ 1967 ] വേണു
രചന: യൂസഫലി കേച്ചേരി
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ് & എസ്. ജാനകി
എഴുതിയതാരാണ് സുജാത നിന്റെ
കടമിഴിക്കോണിലെ കവിത
നിന്റെ കടമിഴിക്കോണിലെ കവിത
കവിയവൻ ഇരിപ്പുണ്ടെൻ കരളിൽ എന്റെ
അനുരാഗപ്പൂമുല്ലത്തറയിൽ
എന്റെ അനുരാഗപ്പൂമുല്ലത്തറയിൽ
ഓ….
നക്ഷത്രച്ചെപ്പിലെ കണ്മഷി എഴുതിയ
ദേവതയണോ നീ അഴകിന്റെ ദേവതയണോ നീ
മരതകക്കാടിന്റെ മണി മാറിൽ വിരിയുന്ന
മന്ദാരമല്ലോ ഞാൻ മധുവൂറും
മന്ദാരമല്ലോ ഞാൻ (എഴുതിയതാരാണ്)
ഓ….
മനസ്സിന്റെ മണിയറയിൽ മധുരക്കിനാവിന്റെ
മണി ദീപം കൊളുത്തിയല്ലോ
നീയൊരു മണി ദീപം കൊളുത്തിയല്ലോ
ആശ തൻ തേന്മാവിൽ അനുരാഗ പൂമുല്ല
പുൽകി പടർന്നുവല്ലോ കൈ നീട്ടി
പുൽകി പടർന്നുവല്ലോ (എഴുതിയതാരാണ്)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5492
https://www.youtube.com/watch?v=mloAW-Haml4
12.
“കണ്ണാടിയാദ്യമായെൻ“
ചിത്രം: സർഗം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: കെ എസ് ചിത്ര
അ..നാ...തന...തതന...അ....
സരിഗപധ ഗപധസധപ-ഗധപഗരി
ഗപധപഗരി സഗരിസധപ അ...
കണ്ണാടിയാദ്യമായെൻ
ബാഹ്യരൂപം സ്വന്തമാക്കി
ഗായകാ നിൻ സ്വരമെൻ
ചേതനയും സ്വന്തമാക്കി
പാലലകളൊഴുകിവരും
പഞ്ചരത്നകീർത്തനങ്ങൾ
പാടുമെന്റെ പാഴ്‌സ്വരത്തിൽ
രാഗഭാവം നീയിണക്കീ
നിന്റെ രാഗസാഗരത്തിൻ
ആഴമിന്നു ഞാനറിഞ്ഞൂ
(കണ്ണാടി...)
കോടിസൂര്യകാന്തിയെഴും
വാണിമാതിൻ ശ്രീകോവിൽ
തേടിപ്പോകുമെൻ വഴിയിൽ
നിൻ മൊഴികൾ പൂവിരിച്ചൂ
നിന്റെ ഗാനവാനമാർന്ന
നീലിമയിൽ ഞാനലിഞ്ഞു
(കണ്ണാടി...)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=426,3236
https://www.youtube.com/watch?v=wtQ4D5mfNfo
13.
" കടലേ.. നീലക്കടലേ "
ചിത്രം: ദ്വീപ്
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: എം എസ് ബാബുരാജ്
പാടിയതു:: തലത്ത് മഹ്‌മൂദ്
കടലേ.. നീലക്കടലേ
കടലേ.. നീലക്കടലേ
നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ
നീറുന്ന ചിന്തകളുണ്ടോ
(കടലേ..)
ഒരു പെണ്മണിയുടെ ഓർമ്മയിൽ മുഴുകി
ഉറങ്ങാത്ത രാവുകളുണ്ടൊ
(കടലേ)
താര മനോഹര ലിപിയിൽ വാനം
പ്രേമ കവിതകൾ എഴുതുന്നു
ആരോമലാളെ..ആരോമലാളെ
അരികിലിരുന്നത് പാടി തരുവാൻ
ആരോമലാളെ നീ വരുമോ
കടലല പാടി കരളും പാടി
കദനം നിറയും ഗാനങ്ങൾ
ആകാശമകലെ ആശയും അകലെ
ആരോമലാളെ നീയെവിടെ (ആകാശ)
ആരോമലാളെ നീയെവിടെ
(കടലേ)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1985
https://www.youtube.com/watch?v=5qwo59gnovg
14.
“പതിനാലാം രാവുദിച്ചതു....”
ചിത്രം : മരം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ
ആലാപനം: മാധുരി
പതിനാലാം രാവുദിച്ചതു മാനത്തോ കല്ലായി കടവത്തോ
പനിനീരിൻ പൂ വിരിഞ്ഞത് മുറ്റത്തോ കണ്ണാടിക്കവിളത്തോ
തത്തമ്മ ചുണ്ടു ചുമന്നത് തളിർവെറ്റില തിന്നിട്ടോ (2)
മാരനൊരാൾ തേനിൽ മുക്കി മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നൈ താനതിന്തോ തിന്തിന്നോ (2) [ പതിനാലാം ]
മൈക്കണ്ണിൽ കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ (2)
മധുരതേൻ നിറയും മാറിൽ മദനപ്പൂ കൊണ്ടിട്ടോ
തന തിന്ത താനതിന്ത തിന്തിന്നോ
താനിന്നൈ താനതിന്ത തിന്തിന്നോ (2) [പതിനാലാം]
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=4788
https://www.youtube.com/watch?v=nYPE3QZ2H9k