
ചിത്രം: റോസ് ഗിറ്റാറിനാൽ 2013 രഞ്ജൻ പ്രമോദ്
റിച്ചാർഡ് ജോയ് തോമസ്.,ജോ അലക്സ് , ആത്മീയ രാജൻ,രജത് മേനോന്. ജഗദീഷ്
ഗാനരചന: ഷഹബാസ് അമൻ
സംഗീതം: ഷഹബാസ് അമൻ
1 പാടിയതു: കാവ്യ അജിത്ത്
.എങ്ങും നല്ല പൂക്കള്‍
എങ്ങും ചിരിക്കും വാവകള്
എങ്ങും നല്ല സോങ്ങ്സ്
പിന്നെന്ത് പിന്നെന്ത് (2)
ആലീസ് ആന്റ് ക്രൂസ്
ഒരു റോസ് ഗിറ്റാറിനാൽ
ഉമ്മവെച്ചുമ്മവെച്ചുണർത്തും പ്രഭാതം (2)
ഓ തേഴ്സ്ഡേയ്
തേഴ്സ്റ്റ് തേഴ്സ്റ്റ്
യേസ് തേഴ്സ്റ്റ് ഫോർ എവർ
ഒരേക ചകോരം
ഒരു സുന്ദരന്‍ ചെമ്പോത്ത്
തൊട്ടടുത്ത മാവിന് കൊമ്പത്ത്
അലസനായി കാതോര്‍ത്ത് (2)
എന്റെ രാത്രി എന്റെ സ്വന്തം രാത്രി
മൈ തോട്ട്ഫുൾ മാൻ
ഓരോരോ രാത്രിയും
ഓരോരോ ഗിറ്റാർ തരികള്‍
എന്റെ കാതില്‍
എങ്ങും നല്ല പൂക്കള്‍
എങ്ങും ചിരിക്കും വാവകള്
എങ്ങും നല്ല സോങ്ങ്സ്
പിന്നെന്ത് പിന്നെന്ത്
പിന്നെന്ത് പിന്നെന്ത്
പിന്നെന്ത് പിന്നെന്ത്
https://www.youtube.com/watch?v=YEPm4LcUnoU
2. പാടിയതു: രഞ്ജൻ പ്രമോദ്
മൂങ്ങ മൂങ്ങ
മൂങ്ങ മരത്തിലിരിക്കും
ആന ആനാ
ആന തടി വലിക്കും
മൂങ്ങാ
കോഴികള്‍ ചിക്കിപ്പെറുക്കും
കഴുകന് ചുറ്റി പറക്കും (2)
പച്ചില കൊമ്പിലിരിക്കും
പാഴില താഴെ പതിക്കും
മൂങ്ങ മൂങ്ങ
പുഴയൊഴുകും സൂര്യനുദിക്കും
രാത്രിയില്‍ പകല്‍ ഒളിക്കും (2)
എവിടെ ഒളിക്കും എവിടെ ഒളിക്കും
രാത്രിക്കുള്ളില്‍ ഒളിക്കും
ഈ നഗരത്തില്‍ ഒളിക്കും (2)
മൂങ്ങാ
തവളകള്‍ കരയില്‍ വെള്ളത്തില്‍
മീനോ കരയില്‍ മരിക്കും (2)
വെള്ളത്തില്‍ അവ പുളയ്ക്കും
കറിയില്‍ കിടന്നു തിളയ്ക്കും
മൂങ്ങ മൂങ്ങാ മൂങ്ങ മൂങ്ങാ
മൂങ്ങ മരത്തിലിരിക്കും
ആന തടി വലിക്കും
മൂങ്ങാ മൂങ്ങാ മൂങ്ങ
https://www.youtube.com/watch?v=r67x8LaFzPs
3. പാടിയതു: ഗായത്രി
നനയാതെ
ചുറ്റി വരും കാറ്റേ ഒരു മലരിതളും
തഴുകാതെ നീ വന്നു
അഴകെഴും വസന്തത്തിലൊരു തേൻ കനിയും
നുകരാതെ ഞാൻ നിന്നു
പനിമതിയിൽ നനയാതെ
(ചുറ്റി വരും)
tonight is the night I love you
do you love me
its going to happen
I need you
മുത്തമിട്ടു മുത്തമിട്ടു ചുറ്റി വരും മഴയിൽ
തൊട്ടു തൊട്ടു ചിമ്മിച്ചിമ്മി തൊട്ടുതൊടാതിടയും മിഴിയിൽ (2)
കുനുകുനെ വിടരും ചെറുതേനിതളിൽ
തരുതരെ പൊടിയും നറുമലർ നുള്ളാതെന്റെ
കരിവണ്ടേ
ഈ നിലാ രാത്രിയിൽ നീയും ഞാനും കുളിരും മാത്രം
പനിമഴയിൽ കുതിരാതെ
തെന്നിത്തെന്നി ചിലമ്പുന്നു മിന്നൽ വന്നെൻ കൊലുസ്സിൽ
ചന്നംപിന്നം മഴ വന്നു നിനച്ചിടാനെൻ മനസ്സിൽ (2)
തുടുതുടെ മലരും തുടു കനി മുകുളം
ചുനുചുനെ ചുംബന നനവാൽ നുകരാഞ്ഞെന്തേ
തേൻ ചുണ്ടേ
ഈ നിലാരാത്രിയിൽ ഇവിടെ നീയും ഞാനും മാത്രം
പനിമഴയിൽ അലിയാതെ
https://www.youtube.com/watch?v=9ELIRQBJNQg
4.പാടിയതു: നേഹ എസ്. നായർ
സ്നേഹിതനേ സ്നേഹിതനേ സ്നേഹിതനേ
സ്നേഹിതനേ സ്നേഹിതനേ
എന്‍ പ്രിയ സ്നേഹിതനേ
എത്രയോ എത്രയോ രാത്രികളില്‍
പിന്നെ എത്രയോ എത്രയോ പകലുകളില്‍
പറഞ്ഞിരുന്നു എന്തും പറഞ്ഞിരുന്നു
നമ്മള് പറവകള്‍പോല്‍ എങ്ങും പറന്നിരുന്നു
പിണങ്ങുന്ന നിമിഷം നീ പറയും
നിന്നെ ഞാന്‍ എത്രയോ സ്നേഹിക്കുന്നു
ഇണങ്ങുന്ന നിമിഷം നീ പറയും
നിന്നെ ഞാന്‍ എത്രയോ നോവിക്കുന്നു
ഓ ഓ ഓ
സ്നേഹിതനേ സ്നേഹിതനേ സ്നേഹിതനേ
നോവുകളെല്ലാം പൂവുകളായി
അതിലോര്മ്മകള് മഞ്ഞിന് ചെറുകണമായി (2)
പ്രിയനേ നീയേ പോവുകയോ
വേറേവേറേ ആവുകയോ
വേര്പിരിഞ്ഞകലാന് കഴിയുകയോ
സ്നേഹിതനേ സ്നേഹിതനേ
കുറ്റപ്പെടുത്താന്‍ നീ മടിച്ചതില്ലാ എന്നെ
കെട്ടിപ്പിടിക്കാനും മറന്നതില്ലാ
നമ്മള് തെറ്റും ശരിയും നോക്കിയില്ല
പക്ഷേ ക്രൂരത മാത്രം ചെയ്തില്ല
ഇനി ചെയ്യുകയും ഇല്ലാ
ഓ ഓ ഓ
സ്നേഹിതനേ സ്നേഹിതനേ എന്‍ പ്രിയ സ്നേഹിതനേ
സ്നേഹിതനേ സ്നേഹിതനേ എന്‍ പ്രിയ സ്നേഹിതനേ
എന്‍ പ്രിയ സ്നേഹിതനേ എന്‍ പ്രിയ സ്നേഹിതനേ
https://www.youtube.com/watch?v=YMCtFzZiaso
5. പാടിയതു: ഷഹബാസ് അമൻ
ഏയ് ഏയ്
ഈ കാറ്റിലും നീരാറ്റിലും
നിന് കൂട്ടിലും മാഞ്ചോട്ടിലും
എന്തോ എന്തോ
പറയാന്‍ വയ്യാത്തൊരെന്തോ
(ഈ കാറ്റിലും )
ഊ ആ
ചില നേരം മറന്ന്
എല്ലാം മറന്ന്
ചില നേരം എല്ലാം ഒന്നോർത്തോർത്തെടുത്തും
ചിലരെ വിളിച്ചും ചിലർക്കു് എസ് എം എസ്
ചിലരെ വിളിക്കാതെയും
വെറുതേ ദിനം കഴിച്ചും
എല്ലാം മറന്ന് മറന്ന് മറന്ന്
സൺഡേയ്സ്
നിന്നെ കാത്തിരുന്ന സൺഡേയ്സ്
ഇന്നീ ചുമ രിനുള്ളില്‍ നീയും ഞാനും
മുഖം കറുത്തും കോര്‍ത്തും
കണ്‍തടം നിറയെ കണ്ടു
https://www.youtube.com/watch?v=iC6kZfRo7eU