
ചിത്രം: ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [2002 ] വിനയന്
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
1. പാടിയതു: സുദീപ് കുമാർ
അധരം സഖി മധുരം നീയേകിടാമോ
മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
ഹൃദയം നിൻ മണിമാറിൽ
ഒരു ഹാരം പോൽ ചൂടാം
വരു നീ രാഗ ലോലേ ഓ ഓ ഓഹ്
ഒരു പ്രേമം ജനിച്ചീടുവാൻ
ചില നിമിഷങ്ങൾ മാത്രം
ഒരു ജന്മം അതോർത്തെന്നും
സഖി നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതേ
ചുടുകണ്ണീരണിയാതേ
അനുരാഗം മാനസങ്ങളിൽ
അറിയാതെ മുളയ്ക്കാം
മധുരിയ്ക്കും വിഷാദത്തിൻ
മധു കരളിൽ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നംപോൽ പൊഴിയാം
ഒരു സ്വപ്നംപോൽ പൊഴിയാം
http://www.sangeethouse.com/jukebox.php?songid=32040
http://www.youtube.com/watch?v=TNMWHKkrum8
2. പാടിയതു: കെ ജെ യേശുദാസ് & സുജാത മോഹൻ
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാൻമിഴിയെന്നോ
നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
നാമെന്തവനെ വിളിക്കും ഓ
നാമെന്തവനെ വിളിക്കും
പൊന്നെന്നോ പൊരുളെന്നോ തങ്കകുടമെന്നോ
പറയൂ പ്രിയതമാ പ്രിയതമാ പ്രിയതമാ (എനിക്കും.,,)
നെഞ്ചിലെ മൗനം വാചാലമാക്കി
കുഞ്ഞിനു താരാട്ടുപാടും നാം
കുഞ്ഞിനു താരാട്ടുപാടും
ഊമക്കുയിലിൻ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ്
മനസ്സിലെ മുരളിയായ് പാടു നീ മൗനമേ മൗനമേ(എനിക്കും.,,)
http://www.sangeethouse.com/jukebox.php?songid=32041,32042
http://www.youtube.com/watch?v=kEb6GXqn61Y
3. പാടിയതു: എം ജി ശ്രീകുമാർ
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ
ഹോയ ഹോയ ഹോയേ ഹോയേ
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ
ഹോയ ഹോയ ഹോയേ ഹോയേ
ഹോയ ഹോയ ഹോയേ ഹോയേ
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ
ഹോയ ഹോയ ഹോയേ ഹോയേ
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി
കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പൻ
കാത്തനെ കരളിലോ കനവു പൂവണിഞ്ഞു
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി
കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പൻ
കാത്തനെ കരളിലോ കനവു പൂവണിഞ്ഞു
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ
ഹോയ ഹോയ ഹോയേ ഹോയേ
ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ
ഹൃദയത്തുടിപ്പുകൾ ഇവരുടെ പാട്ടാണേ
ഒന്നുരിയാടാന്‍ നാവില്ലേലും ഊമക്കുയിലുകളേ…
എന്നും നിങ്ങളുടെ അനുരാഗത്തിൽ
പൊന്നിൻ പൂക്കൾ വിരിയട്ടെ
ഓ ഹോ… എന്നും നിങ്ങളുടെ അനുരാഗത്തിൽ
പൊന്നിൻ പൂക്കള്‍ വിരിയട്ടെ
ഹോയ ഹോയ ഹോയേ ഹോയേ
ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ
ഹൃദയത്തുടിപ്പുകൾ ഇവരുടെ പാട്ടാണേ
ഒന്നുരിയാടാന്‍ നാവില്ലേലും ഊമക്കുയിലുകളേ…
എന്നും നിങ്ങളുടെ അനുരാഗത്തിൽ
പൊന്നിൻ പൂക്കൾ വിരിയട്ടെ
ഓ ഹോ… എന്നും നിങ്ങളുടെ അനുരാഗത്തിൽ
പൊന്നിൻ പൂക്കള്‍ വിരിയട്ടെ
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ
ഹോയ ഹോയ ഹോയേ ഹോയേ
മിണ്ടാപ്പെണ്ണിനു കണ്ണിൽ നാണം പൂത്തല്ലോ
മഞ്ഞിൽ കുളിർത്ത മോഹപ്പൂക്കൾ വിടർന്നല്ലോ
എന്നും പ്രേമമുരളിക പാടും സ്നേഹഗീതങ്ങൾ
ഇന്നും നിങ്ങളുടെ പ്രണയലീലകൾ
കാവ്യലഹരിയാക്കുന്നു….
ഓ ഹോ …ഇന്നും നിങ്ങളുടെ പ്രണയലീലകൾ
കാവ്യലഹരിയാകുന്നു…..
ഹോയ ഹോയ ഹോയേ ഹോയേ
മിണ്ടാപ്പെണ്ണിനു കണ്ണിൽ നാണം പൂത്തല്ലോ
മഞ്ഞിൽ കുളിർത്ത മോഹപ്പൂക്കൾ വിടർന്നല്ലോ
എന്നും പ്രേമമുരളിക പാടും സ്നേഹഗീതങ്ങൾ
ഇന്നും നിങ്ങളുടെ പ്രണയലീലകൾ
കാവ്യലഹരിയാക്കുന്നു….
ഓ ഹോ …ഇന്നും നിങ്ങളുടെ പ്രണയലീലകൾ
കാവ്യലഹരിയാകുന്നു…..
4. പാടിയതു: യേശുദാസ് / സുജാത
നീല നിലാവേ നീ കേഴുകയാണോ
നീറുകയാണോ നിൻ നെഞ്ചകമെന്നും
ഒരു നൊമ്പരമായ് എൻ ഗദ്ഗദമായ്
ഞാൻ പാടുകയാണീ ശോകങ്ങൾ
ഇടനെഞ്ചിൽ കേൾക്കും
തുടിയുടെ ശബ്ദം ഇടറുകയാണോ.... നീല നിലാവേ..
സ്വപ്നങ്ങൾ വിൽക്കുവാൻ വന്നവരാണേ
പകരം ദുഃഖങ്ങൾ തന്നതു നിങ്ങളാണേ
മാളോരേ...
നിങ്ങടെ പുഞ്ചിരിപ്പൂവിൽ ഞങ്ങടെ കണ്ണു നീരാണേ
വിധിയുടെ കോമരങ്ങളായ് ഞങ്ങളലയുകയാണേ....നീല നിലാവേ
സ്വന്തമെന്നു പറയാൻ ഓർമ്മകൾ മാത്രം
ഇന്നു സാന്ത്വനിപ്പീക്കാനെൻ നിഴൽ മാത്രം
ജീവിതമേ....
നിന്നുടെ നൊമ്പരങ്ങൾ ചുമലിലേറ്റിത്തളർന്നു വീഴുമ്പോൾ
ദയയുടെ സ്നേഹമൂറും തലോടലായ് നീ വന്നീടുമോ......
...നീല നിലാവേ.....
http://www.sangeethouse.com/jukebox.php?songid=32045,32046
http://www.youtube.com/watch?v=lGygJsw7F2M
5. പാടിയതു: സുജാത, എം.ജി. ശ്രീകുമാർ, സുദീപ് കുമാർ
mullakku kalyanaNapraayamaayennu.....
http://www.sangeethouse.com/jukebox.php?songid=32044
http://www.youtube.com/watch?v=_0hKyYZB04U