
1.
ആ...ആ...ആ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള് ജീവനെ പൊതിഞ്ഞു ,
ചിതല് പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
(അഴലിന്റെ ആഴങ്ങളിൽ ... )
പിന്നോട്ടു നോക്കാതെ പോകുന്നു നീ....
മറയുന്നു ജീവന്റെ പിറയായ നീ....
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ....
ഇനിയെന്റെ ഉൾപ്പൂവില് മിഴിനീരു നീ....
എന്തിനു വിതുമ്പലായ് ചേരുന്നു നീ...
പോകൂ വിഷാദരാവേ....
എന്‍ നിദ്രയെ, പുണരാതെ.... നീ....
(അഴലിന്റെ ആഴങ്ങളിൽ ... )
ആ...ആ....ആ....
പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ, എരിവേനലിൽ..
അത്തറായ് നീ പെയ്യും നാൾ ദൂരെയായ്...
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
പൊന്‍കൊലുസ്സു കൊഞ്ചുമാ, നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ.....
നീ .. എങ്ങോ .. പോയ്....... .
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള് ജീവനെ പൊതിഞ്ഞു ,
ചിതല് പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14944,14947
http://www.youtube.com/watch?v=HX1QusFZPFw
http://www.youtube.com/watch?v=i_quSKTxzQE
ചിത്രം: അയാളും ഞാനും തമ്മിൽ [2012]
ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: നിഖിൽ മാത്യു & അഭിരാമി അജയ്
***************
2.
നിലാമലരേ നിലാമലരേ
പ്രഭാകിരണം വരാറായി (2)
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെൻ നാളമേ നാളമേ… ആളൂ നീ
( നിലാമലരേ … )
മഴവിരലിൻ ശ്രുതി… ആ…..
മണലിലൊരു വരി… എഴുതുമോ ഈ നീ
ഒരുജലകണം പകരുമോ നീ
ഒരു നറുമൊഴി അതുമതിയിനി…
ഈറൻ കാറ്റിൽ പാറി
ജീവോന്മാദം ചൂടി പോരൂ പൂവിതളേ..
( നിലാമലരേ … )
നിമിഷശലഭമേ വരൂ വരൂ വരൂ .… (2)
നിമിഷശലഭമേ മധുനുകരുയിനി
ഉദയകിരണമേ … കനകമണിയൂ നീ
ജനലഴികളിൽ കുറുകുമോ കിളി
ഒഴുകുമോ നദീ മരുവിലുമിനി
ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
പോരൂ കാർമുകിലേ… (നിലാമലരേ… )
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14583
http://www.youtube.com/watch?v=mmcRby6KXTE
ചിത്രം : ഡയമണ്ട് നെക്ലേയ്സ് [2012]
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാസാഗർ
പാടിയതു: ശ്രീനിവാസ് & രഘുനാഥൻ (നിവാസ്)
***************
3.
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
ഉം....ഉം....
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14658
http://www.youtube.com/watch?v=NGTi7T3rcCs
ചിത്രം: സ്പിരിറ്റ് [2012]
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ഷഹബാസ് അമൻ
പാടിയതു:: ഉണ്ണിമേനോൻ
************
4.
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന് മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്....
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന് മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്..
ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതള്ത്തുമ്പുമായി...
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടര്‍ന്നൊരു ചുണ്ടുമായി...
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
നിറ മൗനചഷകത്തിനിരുപുറം നാം ..
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
നിറ മൗനചഷകത്തിനിരുപുറം നാം ..
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന് മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്..
സമയകല്ലോലങ്ങള് കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
സമയകല്ലോലങ്ങള് കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി...
ഒരു സാഗരത്തിന് മിടിപ്പുമായി...
ഒരു സാഗരത്തിന് മിടിപ്പുമായി...
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന് മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്..
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന് മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്....
തിരികളുണ്ടാത്മാവിനുള്ളില്....
തിരികളുണ്ടാത്മാവിനുള്ളില്......
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14659,14660
http://www.youtube.com/watch?v=YZmvU6m4MmI
ചിത്രം: സ്പിരിറ്റ് [2012]
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ഷഹബാസ് അമൻ
പാടിയതു: ഷഹബാസ് അമൻ
************
5.
എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ
എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ
ആ ആ ആ …….
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നു നിന്റെ കനവുകളിൽ
വരവായി നീ ആയിഷ
വരവായി നീ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
പൂവിന്റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളി പോൽ
ആർദ്രമാം നെഞ്ചിലെ പ്രിയമർന്നൊരാ മുഖമെന്നെന്നും നീ
അറിയു ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നു നിന്റെ കനവുകളിൽ
വരവായി നീ ആയിഷ
വരവായി നീ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
തന്നനന നാനനതന്നനനനാനന ശ്രീരാഗം
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14651
http://www.youtube.com/watch?v=77lKKZUv4x8
ചിത്രം: തട്ടത്തിൻ മറയത്ത് [2012]
ഗാനരചന: അനു എലിസബത്ത് ജോസ്
സംഗീതം: ഷാൻ റഹ്മാൻ
പാടിയതു: രമ്യ നമ്പീശൻ & സച്ചിൻ വാര്യർ
**************
6.
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത്
കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ…
എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ
കൈനോക്കി ഭാവി ചൊല്ലാം
വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം
ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട്
അൻപേ നീ കൊഞ്ചം പോത്
നെഞ്ചം മാർവിട് ഇപ്പോ ആളെവിട്
തോളിൽ നീ കേറിയാൽ മാരിവിൽ കാണാം
തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ
മെല്ലെ മെല്ലെ ഒന്നു ചായാമോ
തമ്മിൽ തമ്മിൽ നിന്നു ചേരാമോ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ…
കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന്
കണ്ണാലെ തെഞ്ചെറിയേ പാവി
കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ
ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച്
കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ
കൊതി കൂട്ടിയില്ലേ
കാതലോർ താലയിൽ ആവൽകൾ താനേ
ആശകൾ പാതയിൽ തെന്നലായ് കൂടെ
സുമ്മാ സുമ്മാ എന്നെ തോണ്ടാതെ
ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ
തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ…
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14584
http://www.youtube.com/watch?v=_ZkKAfU-DGg
ചിത്രം : ഡയമണ്ട് നെക്ലേയ്സ് [2012]
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാസാഗർ
പാടിയതു: നജിം അർഷാദ് & അഭിരാമി അജയ്
******************
7.
പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ......ഞാന്‍ അയിശയോടൊപ്പം നടന്നു.....
വടക്കൻ കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരുപ്രത്യേകതരം പാതിരാകാറ്റുണ്ട്
അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടി പോകുന്നുണ്ടായിരുന്നു
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോതവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടിവന്നു
അന്ന് ...ആ വരാന്തയില്‍ വെച്ച് ഞാന്‍ മനസ്സിലുറപ്പിച്ചു... മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്നു
...... ഈ ഉമ്മച്ചിക്കുട്ടി... ഇവള് എന്റെയാന്നു.. "
ആ ആ ..
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിൻ വിസ്മയം
ഇനിയെന്റെ മാത്രം എന്റെ മാത്രം
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
സായെബാ സായെബാ സായെബാ….
സായെബാ സായെബാ സായെബാ….
നുരയുമോരുടയാടയിൽ ….
നുരയുമോരുടയാടയിൽ മറയുവതു നിന്നേ അഴകു
കനവിലിന്നൊരു കനിവുമില്ലാതിനിയമുറിവു തന്നു നീ
നിറയൂ ജീവനിൽ നീ നീനിറയൂ
അണയൂ വിചനവീഥിയിൽ അണയൂ
അവളെൻ നെഞ്ചിൻ നിസ്വനം ഓ ഓ
അവളീ മണ്ണിൻ വിസ്മയം ഓ ഓ
കുളിരുന്നുണ്ടീ തീ നാളം
ആ ആ ആ ആ
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിൻ വിസ്മയം
ഇനിയെന്റെ മാത്രം എന്റെ മാത്രം
അനുരാഗത്തിൽ……… വരമായി വന്നൊരു……
മനമേ നീ പാടു പ്രേമാർദ്രം
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14650
http://www.youtube.com/watch?v=pFdv42_gFpk
ചിത്രം: തട്ടത്തിൻ മറയത്ത് [2012]
ഗാനരചന: വിനീത് ശ്രീനിവാസൻ
സംഗീതം: ഷാൻ റഹ്മാൻ
പാടിയതു: വിനീത് ശ്രീനിവാസൻ
*******
8.
വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തേനൂറിടും ഇശലായ് ഞാന്‍ (2)
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ ചേര്‍ന്നു (2)
കാണാനോരോ വഴി തേടി
കാണുംനേരം മിഴി മൂടി
ഓമലേ നിന്നീലയോ
നാണമായ് വഴുതീലയോ
പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി
കളിചിരിനിറവുകള് കണിമലരിതളുകള് വിടരുകിതരുമയിലായ്
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ താനേ (2)
ഏതോ കതകിന് വിരിനീക്കി
നീല കണ്മുനയെറിയുമ്പോള്‍
ദേഹമോ തളരുന്നുവോ
മോഹമോ വളരുന്നുവോ
നിന്നോളം ഉലകിലോരുവള്‍ നിന് അഴകുതികയുവതിനില്ലല്ലോ
മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ
ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമായ്
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ താനേ (2)
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14786
http://www.youtube.com/watch?v=SMx9z0lMc-o
ചിത്രം: ഉസ്താദ് ഹോട്ടൽ [ 2012]
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദർ
പാടിയതു: ഹരിചരൺ
****************
9.
അകലെയൊ നീ അകലെയൊ
അകലെയോ നീ അകലെയോ
വിടതരാതെന്തേ പോയി നീ
ഒരുവാക്കിനുമകലെ നീയെങ്കിലും
അരികിൽ ഞാനിന്നും
മറുവാക്കിനു കൊതിയുമായ്
നിൽക്കയാണു പിരിയാതെ
അഴകേ വാ… അരികേ വാ…
മലരേ വാ… തിരികേ വാ…
എത്രയോ ജന്മമായ് നിൻ
മുഖമിതു തേടി ഞാൻ
എന്റെയായ് തീർന്നനാൾ
നാം തങ്ങളിലൊന്നായി
എന്നുമെൻ കൂടെയായ്
എൻ നിഴലതു പോലെ നീ
നീങ്ങവേ നേടി ഞാൻ
എൻ ജീവിത സായൂജ്യം
സഖീ നിൻ മൊഴി
ഒരു വരി പാടി പ്രണയിതഗാനം
ഇനി എന്തിനു
വേറൊരു മഴയുടെ സംഗീതം
അഴകേ വാ… അരികേ വാ…
മലരേ വാ… തിരികേ വാ…
ഇല്ല ഞാൻ നിന്മുഖം
എൻ മനസ്സിതിലില്ലാതെ
ഇല്ല ഞാൻ, നിൻ സ്വരം
എൻ കാതുകൾ നിറയാതെ
എന്തിനോ പോയി നീ
അന്നൊരു മൊഴി മിണ്ടാതെ
ഇന്നുമെൻ നൊമ്പരം
നീ കാണുവതില്ലെന്നോ
കളിചൊല്ലിയ കിളിയുടെ
മൗനം കരളിനു നോവായ്
വിട ചൊല്ലിയ മനസ്സുകൾ
ഇടറുകയായ് മൂകം
അഴകേ വാ… അരികേ വാ…
മലരേ വാ… തിരികേ വാ…
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15035
http://www.youtube.com/watch?v=Zs0MJ_XsrCo
ചിത്രം: ഗ്രാന്റ്മാസ്റ്റർ [2012]
ഗാനരചന: ചിറ്റൂർ ഗോപി
സംഗീതം: ദീപക് ദേവ്
പാടിയതു: വിജയ് യേശുദാസ്
**********
10.
ഓ മൈ ജൂലി നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ കേൾക്കും താളം
കണ്ണിൽ കണ്ണിൽ കൂടും കൂട്ടി
ചുണ്ടിൽ ചുണ്ടിൽ ചൂളം മൂളി
തീരം തേടുമീ കാറ്റിൽ കുറുകുമീ പാട്ടിൻ
കടലിൽ മുങ്ങുമെൻ പ്രേമം നീ ജൂലീ
ഐ ലവ് യൂ
ഏയ് ജൂലി ഐ ജസ്റ്റ് വാണ്ടു റ്റെൽ യൂ ദാറ്റ് ഐ ലവ് യൂ
ഓ മൈ ജൂലി നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ കേൾക്കും താളം
ഹെയ് നിൻ മാറിൽ ചാഞ്ഞു ഞാനുറങ്ങും
എന്നെന്നും ഞാനെന്നെ മറക്കും
പൂവിന്റെയുള്ളിൽ തേൻകുടങ്ങൾ
വണ്ടിന്നു നൽകും ചുംബനങ്ങൾ
ഏതോ വാനതിൽ തുവും കിനാവിലായിരം ദാഹം
പകരും മുന്തിരിച്ചാറിൽ മയങ്ങി വീഴുമീ രാഗം
നീ ജൂലീ…. നീയെൻ ഗാനം
ഓഹ് ജൂലീ ഐ ലവ് യൂ…
ഈ ഗിറ്റാറിൻ തന്തിയിലലിഞ്ഞു
രോമാഞ്ചം കൊണ്ടുഞാനുലഞ്ഞു
കാതോരമേതോ സ്പന്ദനങ്ങൾ
പൂക്കുന്നുവോയെൻ മർമ്മരങ്ങൾ
ഈറൻ പൂമുടിത്തുമ്പിൽ വികാരലില്ലികൾ പൂക്കും
കവിളിൽ താരിതൾ ചെണ്ടിൻ പരാഗരേണുവിൽ പാറും
ശലഭം ഞാൻ.. ഓഹ് മൈ ജൂലി
യുവാർ മൈ ലവ് ബീ മൈ ലവ്
ഓ മൈ ജൂലി നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ കേൾക്കും താളം
കണ്ണിൽ കണ്ണിൽ കൂടും കൂട്ടി
ചുണ്ടിൽ ചുണ്ടിൽ ചൂളം മൂളി
തീരം തേടുമീ കാറ്റിൽ കുറുകുമീ പാട്ടിൻ
കടലിൽ മുങ്ങുമെൻ പ്രേമം നീ ജൂലീ
ഐ ലവ് യൂ …..
CLICK/ COPY& PASTE THE LINKS BELOW FOR AUDIO AND VIDEO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14669
http://www.youtube.com/watch?v=ztVjLeVqFsw
ചിത്രം: ചട്ടക്കാരി (2012)
ഗാനരചന: രാജീവ് ആലുങ്കൽ
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: രാജേഷ് കൃഷ്ണ &സംഗീത ശ്രീകാന്ത്