
ചിത്രം: ക്ഷണക്കത്തു.. [1990] റ്റി.കേ. രാജീവ് കുമാര്‍
താരനിര:നെടുമുടി വേണു, തിലകന്, ലക്ഷ്മി, കവിയൂര്‍ പൊന്നമ്മ...
രചന: കൈതപ്രം ദാമോദരന്‍
1. പാടിയതു: യേശുദാസ് & ചിത്ര
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള് (ആകാശ ദീപമെന്നും...)
സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന് മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ് തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള് (ആകാശ ദീപമെന്നും...)
ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമര മനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള് അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍ രാവലിയുമ്പോള് (ആകാശ ദീപമെന്നും..
click on the links below to view video & audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=4415
http://www.youtube.com/watch?v=7PK6Mp9azQM
2. പാടിയതു: യേശുദാസ്
ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം
ലാളനമായ് നിരാമയമാം പരാഗണമായ് (2)
ഉദയരാഗ വരപതംഗം ഉണരുകയായ്
എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ്
വിദൂരതയിൽ...
ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം
പൊൻചിലമ്പൊലികളാർന്ന മന്മഥവിനോദതാളം
മന്ദമാരുതകരങ്ങൾ ചേർന്ന മതിമോഹഗതിയായ്
ഹംസങ്ങൾ താനവർണ്ണങ്ങളാടി
ആനന്തനംതനംതം (നംതനംതം)
താളങ്ങളേറ്റു പൊൻവീണ പാടി
ആനന്തനംതനംതം (നംതനംതം)
പഞ്ചേന്ദ്രിയങ്ങൾ തേടും ആനന്ദകണം
ആത്മാവും ഒരു സംഗീതമായ്
ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം
കൈരവങ്ങളിലനാദി മൗനം അണുവായ് അലിഞ്ഞു
സാഗര തിരയിൽ ആദിരൂപം ഇതളായ് അലഞ്ഞു
കാലങ്ങൾ രൂപ ഭേദങ്ങൾ ആടി
ആനന്തനംതനംതം (നംതനംതം)
ശൈലങ്ങൾ ചാരു നീഹാരമാടി
ആനന്തനംതനംതം (നംതനംതം)
പ്രേമോദയങ്ങൾ ചൂടുമീ ഏകാന്തതയിൽ
ആലോലമൊരു സംഗീതക്കനൽ
ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം
ലാളനമായ് നിരമയമാം പരാഗണമായ്
ഉദയരാഗ വരപതംഗം ഉണരുകയായ്
എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ്
വിദൂരതയിൽ....
ആ രാഗം മധുമയമാം രാഗം
ആ നാദം അനുപമ ലയകര നാദം
click on the links below to view video & audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=4414
http://www.youtube.com/watch?v=7PK6Mp9azQM
3. പാടിയതു: ചിത്ര
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ..
അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ
ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും...
(മംഗളങ്ങളരുളും)
വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
ഏകാകിയായി ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ
(മംഗളങ്ങളരുളും..
click on the links below to view video & audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3091,4432
http://www.youtube.com/watch?v=7PK6Mp9azQM
4. പാടിയതു: യേശുദാസ്
സല്ലാപം കവിതയായ്
അല ഞൊറികൾ ഓരോരോ കഥകളായ്
കഥയിൽ അവൾ മാലാഖയായ്
നിലാ പൂക്കൾ വീണ മഞ്ജീരമായ്
നിശാഗന്ധി തൻ കൈവല്യമായ് രാഗമായ് മെല്ലെ (സല്ലാപം കവിത...)
ഈണങ്ങൾ പൂവണിയും ആലാപം
നായകനിൽ ആമോദ സന്ദേശമായ്
രാജാങ്കനങ്ങൾക്ക് ദൂരെയായ്
സമ്മോഹനം പോലെ സാന്ദ്രമായ്
ആരോ കാതിൽ മന്ദമോതുമൊരു (സല്ലാപം കവിത...)
മീനോടും കൈ വഴിയിൽ ഉന്മാദം
താവിടും അലങ്കാര കല്ലോലമായ്
മണ്ണിൽ മണം പോലും ആർദ്രമായ്
സംഗീതമായ് മൌന സംഗമം
ഏതോ താളം ഉള്ളിലേകുമൊരു..(സല്ലാപം കവിത...)
click on the links below to view video & audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=4416
http://www.youtube.com/watch?v=f8ygE0J61ME