
ചിത്രം: വിഷുക്കണി [ 1977 ] ശശികുമാര്‍
താരനിര: പ്രേംനസീർ, ശാരദ, സോമൻ, വിധുബാല, ശങ്കരാടി, തിക്കുറിശ്ശി, ശ്രീലത
രചന: ശ്രീ കുമാരന് തമ്പി
സംഗീതം: സലില്‍ ചൌധരി
1. പാടിയതു: യേശുദാസ് / ജാനകി
മലര്‍ക്കൊടി പോലെ വര്‍ണ്ണത്തുടി പോലെ
മയങ്ങൂ നീയെന്‍ മടി മേലേ [2]
അമ്പിളി നിന്നെ പുല്കാന് അംബരം പൂകി ഞാന്‍ മേഘമായ്
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീയൊരു പൊന്‍ താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസ്സണയുമ്പോള്‍ ( മലര്..)
എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്റെ മനമെന്നും നിന് പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനിയെന്‍ ജീവന് താരാട്ടായൊഴുകേണമേ
മധുകണം പോലെ മഞ്ഞിന് മണി പോലെ
മയങ്ങൂ നീയീ ലത മേലേ മയങ്ങൂ നീയെന്‍ മടി മേലേ
ആരിരോ..ആരിരാരാരോ (2)
കാലമറിയാതെ ഞാന്‍ അച്ഛ(മ്മയായ്)നായ്
കഥയറിയാതെ നീ പ്രതിച്ഛായയായ്
നിന് മനമെന് ധനം നിന് സുഖമെന് സുഖം
ഇനിയീ വീണ നിന് രാഗ മണിമാളിക
മധുസ്വരം പോലെ മണിസ്വനം പോലെ
മയങ്ങൂ ഗാനക്കുടം പോലെ മയങ്ങൂ നീയെന്‍ മടി മേലെ..
ആരിരോ..ആരിരോ
ഇവിടെ
വിഡിയോ
2. പാടിയതു: വാണി ജയറാം
കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍ കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക് (2)
മനപാല്കടല് ഒന്നു കടയാന്‍ മന്മഥന് വന്നു എന്നമൃതകുടം നല്‍കും
ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു ചൊല്ലു തോഴി
കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍ കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക്
ഇന്നോളം നീ കിനാവു കണ്ടു, ദിവാസ്വപ്ന ശില്പ്പമിന്നു നര്‍ത്തകിയായി
ആ നര്ത്തനത്തിന് രംഗ പൂജ ഇന്നു തുടങ്ങും
നിന്റെ രത്നങ്ങള്‍ തന് നീരാഴികള്‍ തേടീ പിടിക്കും
പൊന്നും പൂവും നിന്നെ തേടും നേരം, പിന്നെ കുളിര് നിന്നെ മൂടും നേരം
മലര് മഞ്ചത്തില്‍ ഇന്നവന് പാടും മന്മഥഗാനം പാടി തളരുമീ തോഴി
ഒന്നു നില്ലു നില്ലു നില്ലു നില്ലു തോഴീ
കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍, കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക്
പൂ വാരീ നീ അര്‍ച്ചന ചെയ്യാന്‍ കോവിലിപ്പോള് തുറന്നിടും ദേവന് നിന്നിടും
ആ നിത്യ തപസ്സിന്നുതരും പുത്തന്‍ വരങ്ങള്‍
നിന്റെ സ്വപ്ന പക്ഷി എന്നേ പാടും പുത്തന്‍ രാഗങ്ങള്‍
എന്തും നല്കാന് ദേവന് മുന്നില്‍ നില്ക്കും
പൊന്നും വിലയ്ക്കല്ലോ നാണം വില്‍ക്കും
തളിര് മെത്തയില്‍ തങ്ക നിലാവായ് വീണൊഴുകും നീ രാധിക പോലിന്നു തോഴി
ഒന്നു നില്ലു നില്ലു നില്ലു നില്ലു തോഴീ
കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍ കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക്
മനപാല്കടല് ഒന്നു കടയാന്‍ മന്മഥന് വന്നു
എന്നമൃതകുടം നല്‍കും ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു ചൊല്ലു തോഴി
കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍ കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക്
ഇവിടെ
വിഡിയോ
3. പാടിയതു: പി. ജയചന്ദ്രൻ
പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും....
പുലരി ഭൂപാളം കേൾക്കും...
അവളും പൊൻവെയിലും വെളിച്ചം തരും തരും...
(പൊന്നുഷസ്സിൻ....)
പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും....
നിറങ്ങൾ പൂവിടും....
കോവിൽ തേടി ദൈവമിവൾ വാഴും വീട്ടിൽ വന്നുവോ....
സ്നേഹവിലോല പാടും പാട്ടിൻ ഈണമായി തീർന്നുവോ....
(കോവിൽ തേടി......)
ത്യാഗമയീ ജയിപ്പൂ ഭാഗ്യവതീ...
മനസ്വിനി മനോഹരീ ഭവനത്തിൻ നിധി....
ത്യാഗമയീ ജയിപ്പൂ ഭാഗ്യവതീ...
മനസ്വിനി മനോഹരീ ഭവനത്തിൻ നിധി....നിധി...
പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും....
നിറങ്ങൾ പൂവിടും....
അച്ഛൻ പണ്ട് ചെയ്ത പുണ്യലതയിലിവൾ പൂത്തുവോ....
അംഗനമാരെ വാഴ്ത്താൻ കാലം
കാവ്യമിങ്ങനെ തീർത്തുവോ....
(അച്ഛൻ പണ്ട്.......)
ഓമനതൻ കരങ്ങൾ തഴുകിടുമ്പോൾ
പരിസരം കൊണ്ടാടുമാ സ്പർശനസുഖം...
ഓമനതൻ കരങ്ങൾ തഴുകിടുമ്പോൾ
പരിസരം കൊണ്ടാടുമാ സ്പർശനസുഖം...സുഖം...
പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും....
പുലരി ഭൂപാളം കേൾക്കും...
അവളും പൊൻവെയിലും വെളിച്ചം തരും തരും...
ഇവിടെ
വിഡിയോ
4. പാടിയതു: പി. സുശീല
രാപ്പാടി പാടുന്ന രാഗങ്ങളിൽ
നിലാവാടുന്ന യാമങ്ങളിൽ
നിന്നരികിൽ ഒരു നിഴലായ് ഞാൻ വന്നൊരു ഗദ്ഗദമായ് [2]
ഒരോ കഥകൾ പറഞ്ഞും
ഒരു കുളിർ സ്വർഗ്ഗം പകർന്നും
നെല്ലിൻ മാനത്തിൽ കുളിച്ചും ചോലയെ തേടിയ കാലം [ഒരു]
തളിരും താരും പൊലിഞ്ഞു കതിരോ
പതിരായ് മറഞ്ഞു മറഞ്ഞു മറഞ്ഞു [രാപ്പാടി....
എതോ വിഷാദാർദ്ര ഗാനം
വിരഹിണി പാടുന്നു മൂകം
കാറ്റായ് വരുന്നെന്റെ ജീവൻ
ആ പാട്ടിനു താളം കൊടുക്കാൻ
സ്വരവും ലയവും തകർന്നു
സ്വപ്നം മണ്ണിൽ മറഞ്ഞു, മറഞ്ഞു, മറഞ്ഞു... [ രാപ്പാടി...
ഇവിടെ
വിഡിയോ
5.
ഹേയ്....തേവീ... തിരുതേവീ തിരുതേവീ.... തേവീ... തേവീ... നിൻ പൂത്തേരിക്കണ്ടം....
ആളു വരുന്നേ....കാള വരുന്നേ...വരുന്നേ വരുന്നേ....കലപ്പ വരുന്നേ...ഹേയ്....
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ....
തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....തുള്ളാട്ടം തുള്ളെട കാളേ.....
മാരിപെയ്ത മണ്ണ്.......ഏഹേയ്...മഞ്ഞുപെയ്ത മണ്ണ്.....ഏഹേയ്...
മാനംകാത്ത മണ്ണ്......ഏഹേയ്...മാടം പോറ്റും മണ്ണ്......ഏഹേയ്...
ഈ മണ്ണുഴുതു നമ്മൾ... നെൻമണികൾ തൂവും...
നാളെ നമ്മൾ പൊന്ന് കൊയ്തീടും....
ഓ...കാളേ...വേഗം വേഗം വേഗം വേഗം വേഗം വേഗം
(ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....)
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഈ ചാലും പൂട്ടി നാം മറുചാലുമുഴുവും....
വായ്ച്ചാലും കോരി നാം പെരുക്കോലും കുത്തും...
പെരുക്കോലും കുത്തും...
(ഈ ചാലും പൂട്ടി.......)
ഹേയ് വിതയ്ക്കുന്ന ചെറുമികൾ മുറുമിങ്കളെല്ലാം നാളെ
ചേർന്നേ പാടും.....അരയര....ഒഹോ...
ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ....
തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....
തുള്ളാട്ടം തുള്ളെട കാളേ.....
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ആദിത്യൻ ചന്തിരൻ കാള രണ്ടും മുമ്പേ...
ആനന്ദപ്പാടത്ത് തമ്പുരാനും മുമ്പേ....
തമ്പുരാനും മുമ്പേ....
ആദിത്യൻ ചന്തിരൻ കാള രണ്ടും മുമ്പേ....ഹേയ്...
ആനന്ദപ്പാടത്ത് തമ്പുരാനും മുമ്പേ....
തമ്പുരാനും മുമ്പേ....
വലത്തൊന്നുമിടത്തൊന്നും ഇടങ്കേടില്ലൊരുത്തനും...
ചേർന്നേ പാടാം.....അരയര....ഒഹോ...
ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ....
തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....
തുള്ളാട്ടം തുള്ളെട കാളേ.....
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഈ മരമടിച്ചേ ചേറായിവരുന്നേ....
ചേറ്റിൻമേൽ വണങ്ങി നാമൊടയോരെ തൊഴുന്നേ...
ഒടയോരെ തൊഴുന്നേ...
(ഈ മരമടിച്ചേ......)
ഹേയ് ഇനി വിത്തു ചൊരിയണം മുളപൊട്ടി വളരണം
ചേർന്നേ പാടാം.....അരയര....ഒഹോ...
ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ....
തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....തുള്ളാട്ടം തുള്ളെട കാളേ.....
മാരിപെയ്ത മണ്ണ്.......ഏഹേയ്...മഞ്ഞുപെയ്ത മണ്ണ്.....ഏഹേയ്...
മാനംകാത്ത മണ്ണ്......ഏഹേയ്...മാടം പോറ്റും മണ്ണ്......ഏഹേയ്...
ഈ മണ്ണുഴുതു നമ്മൾ... നെൻമണികൾ തൂവും...
നാളെ നമ്മൾ പൊന്ന് കൊയ്തീടും....
ഓ...കാളേ...വേഗം വേഗം വേഗം വേഗം വേഗം വേഗം
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ......
ഇവിടെ
വിഡിയോ
6. പാടിയതു: യേശുദാസ് & കോറസ്
(M)പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി (പൂവിളി....)
ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍
(Chorus)പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍
(M)പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി
(M)പൂ കൊണ്ടു മൂടും പൊന്നും ചിങ്ങത്തില്
പുല്ലാംകുഴല്‍ കാറ്റത്താടും ചെമ്പാവിന് പാടം
(Chorus) പൂ കൊണ്ടു മൂടും പൊന്നും ചിങ്ങത്തില്
പുല്ലാംകുഴല്‍ കാറ്റത്താടും ചെമ്പാവിന് പാടം
(M)ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി
(Chorus)ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി
(M)പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോല തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും
(Chorus)പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍
(M)പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി
(M)മാരിവില്‍ മാല മാന പൂന്തോപ്പില്‍
മണ്ണിന് സ്വപ്ന പൂമാലയീ പമ്പാ തീരത്തില്‍
(Chorus)മാരിവില്‍ മാല മാന പൂന്തോപ്പില്‍
മണ്ണിന് സ്വപ്ന പൂമാലയീ പമ്പാ തീരത്തില്‍
(M)തുമ്പ പൂക്കള്‍ നന്ദ്യാര്‍വട്ടം തെച്ചി ചെമ്പരത്തി
(Chorus)തുമ്പ പൂക്കള്‍ നന്ദ്യാര്‍വട്ടം തെച്ചി ചെമ്പരത്തി
(M)പൂക്കളം പാടീടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന് തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും
(Chorus)പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍
(M)പൂവിളി പൂവിളി പൊന്നോണമായി
(Chorus)പൂവിളി പൂവിളി പൊന്നോണമായി
(M)നീ വരൂ നീ വരൂ പൊന്നോണ തുമ്പി
(Chorus)നീ വരൂ നീ വരൂ പൊന്നോണ തുമ്പി
(M)പൂവിളി പൂവിളി പൊന്നോണമായി
(Chorus)പൂവിളി പൂവിളി പൊന്നോണമായി
(M)നീ വരൂ നീ വരൂ പൊന്നോണ തുമ്പി
ഇവിടെ
വിഡിയോ