“രാജശില്‌പീ നീയെനിക്കൊരു പൂജാ വിഗ്രഹം
ചിത്രം: പഞ്ചവന്‍ കാട്[1971 ] എം. കുഞ്ചാക്കൊ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍ ജി
പാടിയതു: പി സുശീല
രാജശില്‌പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ
പുഷ്‌പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു
പൂജാവിഗ്രഹം തരുമോ
(രാജശില്‌പീ)
തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടു ഞാന്‍
തിരുവാഭരണം ചാര്‍ത്തും
ഹൃദയത്തളികയില്‍ അനുരാഗത്തിന്‍
അമൃതു നിവേദിക്കും ഞാന്‍ അമൃതു നിവേദിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു
മായാലോകത്തിലെത്തും
(രാജശില്‌പീ)
രജനികള്‍ തോറും രഹസ്യമായ് വന്നു ഞാന്‍
രതിസുഖസാരേ പാടും
പനിനീര്‍ക്കുമ്പിളില്‍ പുതിയ പ്രസാദം
പകരം മേടിക്കും ഞാന്‍ പകരം മേടിക്കും
മറക്കും എല്ലാം മറക്കും
ഞാനൊരു മായാലോകത്തിലെത്തും
(രാജശില്‌പീ)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: