Thursday, September 10, 2009

വിഷ്ണു { 1994 ] യേശുദാസ്

“നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോള്‍


ചിത്രം: വിഷ്ണു {1994 } ശ്രീകുമാര്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍..
തഴുകാന്‍ മോഹം പ്രിയേ ..
ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍..
മനസ്സില്‍ ദാഹം പ്രിയേ...
(നിഴലായ്...)

അഴകിനു പോലും അറയില്‍ നിന്നും ചിറകുകളേകുന്നു ആരോ...
അതിനൊരു താളം ശ്രുതിയില്‍ ലയമായ് മിഴികളിലേകുന്നു..
എന്തെന്തു മോഹങ്ങള്‍ എന്നുള്ളിലും ..
ചിന്തുന്നു മൗനങ്ങള്‍ നിന്‍ നെഞ്ചിലും...
നിമിഷമോരോന്നു കൊഴിഞ്ഞു വീഴുമ്പോഴും...
(നിഴലായ്...)

മനസ്സറ തോറും മധുരം പടരും
സുഖകര മേളങ്ങള്‍..ഏതോ
കുളിരല കൊഞ്ചും മഴയില്‍ നനയും..
തരള തരംഗങ്ങള്‍..
അതു വീണു വിളയുന്ന പവിഴങ്ങളോ..
അല മൂടി അകലുന്ന പുളകങ്ങളോ
നുര ചിതറുന്ന തിര വിരിയുമ്പോഴും ...
(നിഴലായ്..)


ഇവിടെ 2

No comments:

Post a Comment

ആസ്വാദനം ഇവിടെ എഴുതുക: