“ദു:ഖമേ നിനക്ക് പുലര്‍കാല വന്ദനം
ചിത്രം: പുഷ്പാഞ്ജലി [ 1972 ] ശശികുമാര്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: യേശുദാസ്
ദു:ഖമേ നിനക്ക് പുലര്‍കാല വന്ദനം
കാലമേ നിനക്കഭിനന്ദനം
എന്റെ രാജ്യം കീഴടങ്ങീ
എന്റെ ദൈവത്തെ ഞാന്‍ വണങ്ങീ
ദുഖമേ..ദുഖമേ..
കറുത്ത ചിറകുള്ള വാര്‍മുകിലേ
കടലിന്റെ മകനായ് ജനിക്കുന്നു നീ
പിറക്കുമ്പോഴച്ഛനെ വേര്‍പിരിയും
ഒരിക്കലും കാണാതെ നീ കരയും
തിരിച്ചു പോകാന്‍ നിനക്കാവില്ല
തനിച്ചു നില്‍ക്കാന്‍ നിനക്കിടമില്ല
നിനക്കിടമില്ല..ദുഖമേ..ദുഖമേ..
ആദിയും അന്തവും ആരറിയാന്‍
അവനിയില്‍ ബന്ധങ്ങളെന്തു നേടാന്‍
വിരഹഹ്തില്‍ തളരുന്ന മനുഷ്യപുത്രന്‍
വിധിയെന്ന ശിശുവിന്റെ പമ്പരങ്ങള്‍
മനസിലെ യുദ്ധത്തില്‍ ജയിക്കുന്നു ഞാന്‍
മറക്കുവാന്‍ ത്യാഗമേ മരുന്നു തരൂ
എല്ലാം മറക്കുവാന്‍ മരുന്നു തരൂ (ദുഖമേ..)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: