“അറിയാത്ത ദൂരത്തില്‍ എങ്ങു നിന്നോ
ചിത്രം: ഒരു സായാഹ്നത്തിന്റെ സ്വപ്‌നം [ 1989 ] ജോണ്‍ പോള്‍
രചന: ഒ എന്‍ വി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
അണയുന്നു നിന്‍ സ്‌നേഹമര്‍മ്മരങ്ങള്‍
ഒരു കിളിത്തൂവല്‍കൊണ്ടെന്‍ മനസ്സില്‍
അരുമയായ് നീ വന്നു തൊട്ടു വീണ്ടും
(അറിയാത്ത...)
അലകള്‍തന്‍ ആശ്ലേഷമാലകളില്‍
സന്ധ്യയലിയും മുഹൂര്‍ത്തവും മാഞ്ഞു
വരിക നീയെന്റെ കൈക്കുമ്പിളിലെ
അമൃതകണം ചോര്‍ന്നു പോകും മുമ്പേ
(അറിയാത്ത...)
കസവുടയാടയഴിഞ്ഞുലഞ്ഞു
നെറ്റിത്തൊടുകുറി പാതിയും മാഞ്ഞു
ഇതുവഴി ലജ്ജാവിവശയായി
നടകൊള്ളും നിശയെ ഞാന്‍ നോക്കി നില്‍പ്പൂ
(അറിയാത്ത...)
ഇവിടെ
ചിത്ര ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: