“ദ്വാരകേ...ദ്വാരകേ... ദ്വാപര യുഗത്തിലെ
ചിത്രം: ഹലോ ഡാർലിംഗ് (1975)ഏ. ബി. രാജ്
രചന: വയലാർ
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: പി സുശീല
ദ്വാരകേ...ദ്വാരകേ...
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
കോടി ജന്മങ്ങളായ് നിന്‍ സ്വരമണ്ഡപം
തേടി വരുന്നു മീര
നൃത്തമാടിവരുന്നു മീര
(ദ്വാരകേ)
അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമി രോഹിണീ അണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍
ഇന്ന് ചുണ്ടില്‍ യദുകുല കാംബോജിയുമായ്
പൂജിയ്ക്കുവാന്‍ വന്നു ശ്രീപദം പൂജിയ്ക്കുവാന്‍ വന്നു..
മീര....മീര....നാഥന്റെ ആരാധികയാം മീര...
(ദ്വാരകേ)
അംഗുലി ലാളനത്തില്‍ അധര കീര്‍ത്തനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ ചലിയ്ക്കുമ്പോള്‍
പാടാന്‍ കൊതിയ്ക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടി
പൂജിയ്ക്കുവാന്‍ വന്നു ശ്രീപദം പൂജിയ്ക്കുവാൻ വന്നു
മീര....മീര....നാഥന്റെ ആരാധികയാം മീര...
(ദ്വാരകേ)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: