“മലരേ മാതളമലരേ, മദനന്‍ മധുപന്‍...
ചിത്രം: ആ നിമിഷം ഐ.വി. ശശി [ 1977 ]
രചന: യൂസഫ് അലി
സംഗീതം; ദേവരാജൻ
പാടിയതു; യേശുദാസ്
മലരേ മാതളമലരേ
മദനൻ മധുപൻ മുരളീലോലൻ
മധുരം നുകരാൻ വരവായീ നിന്നെ
മാറോടു ചേർക്കാൻ വരവായീ
ആയിരം തിരിയുള്ള ദീപം കൊളുത്തി
ആകാശത്തിരുനട തുറന്നൂ (2)
പാവനപ്രേമത്തിൻ പുഷ്പാഞ്ജലിയുമായ്
പാതിരാപ്പൂവുകൾ വിടർന്നൂ
പാതിരാപ്പൂവുകൾ വിടർന്നൂ
(മലരേ..)
അനുരാഗമാദക ലഹരിയിൽ മുഴുകീ
അഭിലാഷവാഹിനിയൊഴുകീ (2)
സ്വർണ്ണത്തിൻ ചിറകുള്ള സ്വപ്ന മരാളങ്ങൾ
സ്വർഗ്ഗ ഗീതങ്ങളായ് പറന്നൂ
സ്വർഗ്ഗ ഗീതങ്ങളായ് പറന്നൂ
(മലരേ..)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: