“കണ്ണും കണ്ണും നോക്കി നിന്നാല്‍ കരളിന്‍ ദാഹം
ചിത്രം: അങ്ങാടി ഐ.വി. ശശി [1980 ]
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: കെ.ജെ.യേശുദാസ്, എസ്. ജാനകി
കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം....(കണ്ണും കണ്ണൂം...)
ലഹരിയെങ്ങും നുരകള്‍ നെയ്യും ലളിതഗാനങ്ങളാല്‍ (2)
കരളിനുള്ളില്‍ കുളിരു പെയ്യും
തളിര്‍ വസന്തങ്ങളില്‍
ഇനിയൊരു വനലത മലരണിയും
അതിലൊരു ഹിമകണമണിയുതിരും...(കണ്ണും കണ്ണും)
നഖശികാന്തം നവസുഗന്ധം നുകരൂ ഉന്മാദമേ(2)
സിരകള്‍ തോറും മധുരമൂറും
ഹൃദയ ലാവണ്യമേ
അസുലഭ സുഖലയമൊരുനിമിഷം
അതിലകമലിയുമൊരിണ ശലഭം (കണ്ണും കണ്ണും)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: