“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചിത്രം: ഭാര്യമാര്‍ സൂക്ഷിക്കുക ( 1968 ) കെ. എസ്. സേതുമാധവന്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: യേശുദാസ് കെ ജെ,പി സുശീല
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു രാഗമേഘം
നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം
(ചന്ദ്രികയില്‍)
താരകയോ നീലത്താമരയോ നിന്‍
താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ നിന്‍
മാനസത്തില്‍ പ്രേമ മധു പകര്‍ന്നു
(ചന്ദ്രികയില്‍)
മാധവമോ നവ ഹേമന്ദമോ നിന്‍
മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍
തങ്കച്ചിപ്പിയില്‍ നിന്റെ തേന്മലര്‍ച്ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍
(ചന്ദ്രികയില്‍)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: