
പാഴ്മുളം തണ്ടിൽ ഒരു പാതിരാ
ചിത്രം: ഇവർ വിവാഹിതരായാൽ [2000] സജി സുരേന്ദ്രൻ
രചന: ഗിരീഷ് പുത്തെഞ്ചെര്രി
സംഗീതം: എം. ജയചന്ദ്രൻ
പാടിയതു: രതീഷ്

പാഴ്മുളം തണ്ടിൽ ഒരു പാതിരാ പാട്ടിൽ
ഈ നൊമ്പരക്കുളിർ ചെണ്ടുമല്ലിക
ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനേ മിഴി നനയല്ലേ
മനസ്സുകൾ ദൂരെ ദൂരെയോ .....
ഇതൾ പൊഴിഞ്ഞ സന്ധ്യ പോൽ ഈറനായ് നാം
പകൽ മറഞ്ഞ പാതയിൽ വെയിൽ തിരഞ്ഞു നാം
മനസ്സു നെയ്ത നൂലിൽ ചിറകു ചേർക്കുമോ
ഒരു തലോടലായ് മൗനയാത്രയിൽ
ഒരു വസന്തകാലമീ മിഴിയിൽ പൂക്കുമോ
ഒരു പരാഗരേണുവീ ചിരിയിൽ കാണുമോ
ഇഴ പിരിഞ്ഞ വാക്കിൽ മൊഴിയൊതുങ്ങുമോ
ഇടറി നിന്നു പാടും ദേവദൂതികേ
ഇവിടെ
വിഡിയോ



No comments:
Post a Comment