ജ്വാലാമുഖികൾ തഴുകിയിറങ്ങി...
ചിത്രം: പാഥേയം [1993] ഭരതൻ
രചന: കൈതപ്രം
സംഗീതം: ബോംബേ രവി
പാടിയതു: യേശുദാസ്:
ജ്വാലാമുഖികള്‍ തഴുകിയിറങ്ങീ
മാനസഗംഗാ രാഗം
ഇരു ഹൃദയങ്ങളില്‍ ഇളകിയിരമ്പീ
കണ്ണീര്‍ക്കടലിന്‍ മൌനം (ജ്വാലാ...)
വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കല്‍ക്കലയുടേ നാളം(2)
നിത്യ തമസ്സിന്‍ നീല തിരയില്‍ (2)
സൂര്യാസ്തമന വിഷാദം (ജ്വാലാ..)
അതിരഥനൂട്ടി വളര്‍ത്തിയുണര്‍ത്തീ
പുത്ര സ്നേഹ വസന്തം(2)
കര്‍ണ്ണനു സ്വന്തം പൈതൃകമായത് (2)
കുണ്ഡലവും കതിരോനും (ജ്വാലാ...)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: