Wednesday, December 30, 2009

ഒരേ കടൽ [ 2007 ] ശ്വേത




ചിത്രം: ഒരേ കടൽ [ 2007 ] ശ്യാമ പ്രസാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: ശ്വേത


യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം (2)
നന്ദനം നറുചന്ദനം ശൌരേ കൃഷ്‌ണാ..
വിരഹവധുവാമൊരുവൾ പാടീ വിധുരമാമൊരു ഗീതം (2)
ഒരു മൌനസംഗീതം
(യമുന വെറുതെ)

നന്ദലാലാ... മനസ്സിലുരുകും വെണ്ണ തന്നു
മയിൽക്കിടാവിൻ പീലി തന്നു നന്ദലാലാ
ഇനിയെന്തു നൽകാൻ എന്തു ചൊല്ലാൻ ഒന്നു കാണാൻ
അരികെ വരുമോ നന്ദലാലാ
(യമുന വെറുതെ)

നന്ദലാലാ ഉദയരഥമോ വന്നു ചേർന്നു
ഊരിലാകെ വെയിൽ പരന്നു നീ വന്നീലാ
ഒരു നോവുപാട്ടിൻ ശ്രുതിയുമായി
യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ (യമുന വെറുതെ രാപ്പാടുന്നു...‌)





ഇവിടെ

No comments:

Post a Comment

ആസ്വാദനം ഇവിടെ എഴുതുക: