Tuesday, December 1, 2009

മഹാനഗരം 1992 ചിത്ര










എന്നുമൊരു പൌർണമിയിൽ



ചിത്രം: മഹാനഗരം 1992 മോഹൻ കുമാർ
രചന: ഒ എൻ വി
സംഗീതം: ജോൺസൻ

പാടിയതു: കെ എസ് ചിത്ര


എന്നുമൊരു പൗര്‍ണ്ണമിയെ
പൊന്‍‌കണിയായ് കണ്ടുണരാന്‍
മോഹിക്കും സാഗരത്തിന്‍ സംഗീതം കേള്‍പ്പൂ ഞാന്‍
പാടൂ പാല്‍ക്കടലേ തിരയാടും പാല്‍ക്കടലേ
ഞാനുമതേ ഗാനമിതാ പാടുകയായ് (എന്നുമൊരു


ആകാശം ഒരു നീലത്താമരയായ് വിരിയെ
ആത്മാവിന്‍ പൂ തേടി സൗരഭ്യം തേടി
വന്നൂ ഞാനരികില്‍ ഉരിയാടീലൊന്നും
മൗനത്താലറിയും ഹൃദയം നിറയും രാഗമിതാ
നിന്നുയിരില്‍ സാന്ദ്രലയം തേടുകയായ് (എന്നുമൊരു

പൂക്കാലം ഋതുശോഭകള്‍ തൂകിടുമീ വഴിയേ
താരുണ്യസ്വപ്നങ്ങള്‍ താലോലം പാടീ
നിന്‍ പാദം പതിയും സ്വരമെന്‍ സംഗീതം
ഒന്നൊന്നും പറയാതറിയും പൊരുളായ് പോരൂ നീ
എന്നുയിരിന്‍ സാന്ത്വനമായ് നീയണയൂ (എന്നുമൊരു






ഇവിടെ

No comments:

Post a Comment

ആസ്വാദനം ഇവിടെ എഴുതുക: