മൌനരാഗ പൈങ്കിളി നിൻചിറകു വിടർന്നെങ്കിൽ
ചിത്രം: ശുദ്ധികലശം [ 1979 ] പി. ചന്ദ്രകുമാർ
രചന:: ശ്രീകുമാരൻ തമ്പി
സംഗീതം: ശ്യാം
പാടിയതു:: എസ് ജാനകി
മൌനരാഗ പൈങ്കിളി നിൻചിറകു വിടർന്നെങ്കിൽ
മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ (2)
കവിതയായ് നീയുണർന്നു മധുപദ മധുര തൂവലിനാൽ
കദന തീയിൽ പിടയും പ്രിയനെ തഴുകിയുറക്കാമോ
കാറ്റു പാടീ താലോലം കൈതയാടീ ആലോലം
മുകിലും മുകിലും പുണരുമീ മുഗ്ദ്ധ രാവിന്റെ നിർവൃതി
പകർന്നു നൽകാമോ പ്രിയനെയുറക്കാമോ - (മൌന )
കഥകളായ് നീ വളർന്നു സാന്ത്വന വചന മാലികയാൽ
വ്യഥയിൽ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ
കടലു മൂളി താലോലം കരയുറങ്ങീയാമന്ദം
നിഴലും നിഴലും പിണയുമീ പ്രണയ യാമത്തിൻ മാധുരി
പകർന്നു നൽകാമോ പ്രിയനെയുറക്കാമൊ (മൌന )
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: