നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ
ചിത്രം: നീലി സാലി [ 1950]
രചന: പി ഭാസ്ക്കരൻ
സംഗീതം: കെ രാഘവൻ
പാടിയതു: മെഹ്ബൂബ്
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാൻ
ഞാൻ വളർത്തിയ ഖൽബിലെ മോഹം
പോത്തുപോലെ വളർന്നല്ലോ ഞാൻ
കാത്തുകാത്തു കുഴഞ്ഞല്ലോ
കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ
ഞാൻ പഠിച്ചൊരു സിനിമാപ്പാട്ടുകൾ
പോലുമിന്നുമറന്നല്ലോ ഞാൻ
നൂലുപോലെ മെലിഞ്ഞല്ലോ
ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടുവാക്കുപറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാൻ
വളരെ നന്ദി കുഞ്ഞുബി...ഈ പാട്ട് എവിടെയെങ്കിലും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ?
ReplyDelete