മഞ്ഞും മധു മാരിയും തൂകും വെൺ മേഘമേ...
ചിത്രം: പുതിയ കരുക്കൾ [ 1983 ] തമ്പി കണ്ണന്താനം
രചന: പൂവചൽ ഖാദർ
സംഗീതം: എസ്.പി. വെങ്കടേഷ്
പാടിയതു: യേശുദാസ്
മഞ്ഞും മധുമാരിയും തൂകും വെൺ മേഘമേ
നളിന വനം പൂകി മെല്ലെ മറയും ഹംസമേ
അറിയില്ലെ എന്നെ മറന്നുവോ നീ
തരുകില്ലേ അല്ലി മലരിനെ നീ...
മോഹമയിലാടും പ്രേമ മലർ വനം
പൂത്തോരു കാലം താരുതിരും താഴ്വരയിൽ
താലമേന്തി വന്നു നീ
പൂ മിഴിയിൽ എന്നുള്ളിൽ തേൻ പൊഴിച്ചു പിന്നെ നീ... [ മഞ്ഞും മലർ....
നീല നിഴൽ മൂടും മൌന തടമാകെ
നിൻ മുഖം മാത്രം പൌർണമിയിൽ വന്നുദിപ്പൂ
എന്നും എന്റെ ജീവനിൽ
പോരുകില്ലേ തേങ്ങലുകൾ
തേന്നലാകും വേളയിൽ.. [മഞ്ഞും മധു...
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: